സിംസ് കളിമുറ്റം സമ്മർ ക്യാമ്പ് 2025 ഇന്ന്
text_fieldsമനാമ: ബഹ്റൈനിലെ പ്രമുഖ സാമൂഹിക സാംസ്കാരിക സംഘടനായ സിംസ്, കുട്ടികൾക്കായി സമ്മർ ക്യാമ്പ് ഇന്ന്. ക്യാമ്പ് ആഗസ്റ്റ് 22 വരെ നീണ്ട് നിൽക്കും. അവധിക്കാലം ആഘോഷമാക്കുന്നതിനോടൊപ്പം കുട്ടികളുടെ കഴിവും വിജ്ഞാനവും വർധിപ്പിക്കാൻ ഉതകുന്ന തരത്തിലാണ് കളിമുറ്റം പാഠ്യപദ്ധതി തയാറാക്കിയിരിക്കുന്നത് എന്ന് ഭാരവാഹികൾ അറിയിച്ചു. പ്രഗത്ഭരായ അധ്യാപകരുടെ നേതൃത്വത്തിൽ യോഗാ, ഡാൻസ്, മ്യൂസിക്, ആർട്ട് ആൻഡ് ക്രാഫ്റ്റ്, ഫോട്ടോഗ്രഫി, അഭിനയ കളരി, ലൈഫ് സ്കിൽ, പേഴ്സനാലിറ്റി ഡെവലപ്മെൻറ്, കരാട്ടേ, മാജിക് ഷോ എന്നിവ സമ്മർ ക്യാമ്പിന്റെ ഭാഗമായി ഉണ്ടാകും. ബഹ്റൈനിലെ വിവിധ സ്ഥലങ്ങളിൽനിന്ന് വാഹന സൗകര്യവും ലഭ്യമാകുന്നതാണ്. ജൂലൈ നാല് വെള്ളിയാഴ്ച 7.30ന് സിംസ് ഗൂഡ്വിൻ ഹാളിൽ വെച്ച് സമ്മർ ക്യാമ്പ് ഉദ്ഘടനം നടത്തപ്പെടും. വിശദ വിവരങ്ങൾക്കും രജിസ്ട്രേഷനുമായി ജിജോ ജോർജ് (38453711), ജോബി ജോസഫ് (39257209), ലിജി ജോൺസൺ (39262046), ഷീന ജോയ്സൺ (39262046), ജിൻസി ലിയോൺസ് (3414 8285) എന്നിവരുമായോ സിംസ് ഓഫിസുമായോ ബന്ധപ്പെടുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

