സിംസ് കളിമുറ്റം സമ്മർ ക്യാമ്പ് ഗ്രാൻഡ് ഫിനാലെ സംഘടിപ്പിച്ചു
text_fieldsസിറോ മലബാർ സൊസൈറ്റി (സിംസ്) കുട്ടികൾക്കായി സംഘടിപ്പിച്ച കളിമുറ്റം സമ്മർ ക്യാമ്പ് - 2023 ഗ്രാൻഡ് ഫിനാലെ
മനാമ: സിറോ മലബാർ സൊസൈറ്റി (സിംസ്) കുട്ടികൾക്കായി സംഘടിപ്പിച്ച കളിമുറ്റം സമ്മർ ക്യാമ്പ് - 2023ന്റെ ഗ്രാൻഡ് ഫിനാലെ 1 സിംസ് ഗൂഡ്വിൻ ഹാളിൽ നടന്നു. സിംസ് നിയുക്ത പ്രസിഡന്റ് ഷാജൻ സെബാസ്റ്റ്യൻ അധ്യക്ഷതവഹിച്ചു. നിയുക്ത ജനറൽ സെക്രട്ടറി സബിൻ കുര്യാക്കോസ് സ്വാഗതം പറഞ്ഞു. ജൂലൈ നാലിന് തുടങ്ങിയ സമ്മർ ക്യാമ്പിൽ നൂറിൽപരം കുട്ടികൾ പങ്കെടുത്തതായി സംഘാടകർ അറിയിച്ചു.
അവധിക്കാലം ആഘോഷമാക്കുന്നതിനോടൊപ്പം കുട്ടികളുടെ കഴിവും വിജ്ഞാനവും വർധിപ്പിക്കാൻ ഉതകുന്ന തരത്തിൽ തയാറാക്കിയ കളിമുറ്റം സമ്മർ ക്യാമ്പ്, കുട്ടികൾക്ക് വേറിട്ട അനുഭവമാണ് സമ്മാനിച്ചത്. ബഹ്റൈനിലെ സാമൂഹിക സാംസ്കാരിക മേഖലയിലെ പ്രമുഖർ പങ്കെടുത്ത ഗ്രാൻഡ് ഫിനാലെയിൽ സമ്മർ ക്യാമ്പിൽ പങ്കെടുത്ത കുട്ടികളുടെയും വളന്റിയർമാരുടെയും കലാപരിപാടികൾ അരങ്ങേറി. സമ്മർ ക്യാമ്പിന്റെ ഭാഗമായി സംഘടിപ്പിച്ച മത്സരങ്ങളുടെ സമ്മാന വിതരണവും ഗ്രാൻഡ് ഫിനാലെയിൽ നടന്നു.
സിംസ് കോർ ഗ്രൂപ് വൈസ് ചെയർമാൻ പോളി വിതയത്തിൽ, കളിമുറ്റം കോഓഡിനേറ്റർമാരായ ജസ്റ്റിൻ ഡേവിസ്, ലിജി ജോൺസൻ എന്നിവർ ആശംസ നേർന്നു. കൺവീനർ ജിജോ ജോർജ് നന്ദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

