സിംസ് ബഹ്റൈൻ "രജതാരവം’ വൻവിജയം
text_fieldsസിംസ് ബഹ്റൈൻ "രജതാരവം" പരിപാടിയിൽ നിന്ന്
മനാമ: സിംസിന്റെ സിൽവർ ജൂബിലിയോടനുബന്ധിച്ചു നടത്തപ്പെട്ട "രജതാരവം" വൻവിജയം. ഗൾഫ് മേഖലയിലെ സീറോ മലബാർ വിശ്വാസ സമൂഹത്തിന്റെ അപ്പൊസ്തോലിക് വിസിറ്റേറ്ററായി നിയമിതനായ റവ. ഫാ. ജോളി വടക്കൻ മുഖ്യാതിഥിയായിരുന്നു. മനാമ "സേക്രട്ട് ഹാർട്ട്" ചർച്ച് വികാരിയും റെക്ടറുമായ ഫാ. ഫ്രാൻസിസ് പി ജോസഫ്, ഖത്തർ സിറോ മലബാർ കൾചറൾ അസോസിയേഷൻ പ്രസിഡന്റ് ജോയ് ആന്റണി എന്നിവർ വിശിഷ്ടാതിഥികളായും എത്തി.
സിംസ് പ്രസിഡന്റ് പി.ടി ജോസഫ് അധ്യക്ഷതവഹിച്ച പരിപാടിയിൽ ജനറൽ സെക്രട്ടറി നെൽസൺ വർഗീസ് സ്വാഗതം പറഞ്ഞു. സിൽവർ ജൂബിലി ജനറൽ കൺവീനർ പോൾ ഉറുവത്ത്, കോർ ഗ്രൂപ് ചെയർമാൻ ബെന്നി വർഗീസ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. ബഹ്റൈനിലെ സാമൂഹിക സാംസ്കാരിക നേതൃനിരയിലെ വ്യക്തിത്വങ്ങൾ ചടങ്ങിൽ പങ്കെടുത്തു. കഴിഞ്ഞ ഇരുപത്തിയഞ്ചുവർഷങ്ങളിൽ സിംസിനെ നയിച്ച മുഴുവൻ നേതൃത്വത്തേയും, വിവാഹ ജീവിതത്തിലും, പ്രവാസജീവിതത്തിലും 25 വർഷങ്ങൾ പിന്നിട്ട സിംസ് അംഗങ്ങളെയും ചടങ്ങിൽ ആദരിച്ചു. സിംസ് ബോർഡ് ഓഫ് ഡയറക്ടർ ജേക്കബ് വാഴപ്പിള്ളി, ജോബി ജോസഫ്, ജെയ്സൺ മഞ്ഞളി, ഷാജി സെബാസ്റ്റ്യൻ, സിബു ജോർജ്, പ്രേംജി ജോൺ, സോബിൻ സി ജോസ്, ജസ്റ്റിൻ ഡേവിസ് എന്നിവരും, ലേഡീസ് വിങ് പ്രസിഡന്റ് സ്റ്റെഫി അരുൺ, ചിൽഡ്രൻസ് വിങ് പ്രസിഡന്റ് ഷാർവിൻ ഷൈജു തുടങ്ങി വിവിധങ്ങളായ കമ്മിറ്റികളെ നിയന്ത്രിച്ച പോളി വിതയത്തിൽ, സജു സ്റ്റീഫൻ, റോയ് ജോസഫ്, അജീഷ് തോമസ്, ഷിനോയ് പുളിക്കൽ, റെജു മൂഞ്ഞേലി, സോജിമോൻ, ഡൈജു, കെവിൻ, ഗോഡ് വിൻ, സിബി തോമസ് എന്നിവരും നേതൃത്വം നൽകി. വൈസ് പ്രസിഡന്റ് ജിമ്മി ജോസഫ് നന്ദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

