‘സിംസ്^ -ബി.എഫ്​.സി ഓണം മഹോത്സവം 2018’  ലോഗോ പ്രകാശനം ചെയ്​തു

07:48 AM
09/08/2018

മനാമ: സീറോ മലബാർ സൊസൈറ്റിയുടെ  10 ദിവസം നീണ്ട ‘സിംസ് - ബി.എഫ്​.സി ഓണം മഹോത്സവം 2018" ഓണാഘോഷ പരിപാടികളുടെ ലോഗോ പ്രകാശനം പരിപാടിയുടെ ടൈറ്റിൽ സ്പോൺസർ ആയ ബഹ്‌റൈൻ ഫൈനാൻസിങ് കമ്പനി ജനറൽമാനേജർ  പാൻസിലി വർക്കി നിർവഹിച്ചു. സിംസ് ആക്റ്റിംങ്​ പ്രസിഡൻറ്​  ചാൾസ് ആലുക്ക അധ്യക്ഷത വഹിച്ച ചടങ്ങിൽ ജനറൽ സെക്രട്ടറി ജോയ് തരിയത് സ്വാഗതം ആശംസിച്ചു.  പരിപാടികൾക്ക് ഏവരുടെയും സാന്നിധ്യ സഹകരണം അഭ്യർഥിക്കുന്നതായി ആക്റ്റിംങ്​ പ്രസിഡൻറ്​  ചാൾസ് ആലുക്ക അറിയിച്ചു. കൺവീനർ സാനി പോൾ പരിപാടികളുടെ രൂപരേഖ അവതരിപ്പിച്ചു. ആഗസ്​റ്റ്​ 21 ന്​  നടക്കുന്ന  ഓണപൂവിളിയോടെ  സിംസി​​​െൻറ  ഈ വർഷത്തെ ഓണാഘോഷ  പരിപാടികൾക്ക് തുടക്കം കുറിക്കും. ആഗസ്​റ്റ്​ 22ന്​ ബുസൈറ്റീൻ ഗ്രൗണ്ടിൽ നടക്കുന്ന ഓപ്പൺ ക്രിക്കറ്റ് ടൂർണമ​​െൻറിൽ 20 ഓളം ടീമുകൾ പങ്കെടുക്കും. അന്നേദിവസം വൈകിട്ട് സിംസ് അങ്കണത്തിൽ വിപുലമായ ഓണച്ചന്തയും (പച്ചക്കറി മേളയും), നാടൻപാട്ട്‌ ഉത്സവവും,  

സിംസ്​ കുടുംബാംഗങ്ങൾ ഒരുക്കുന്ന സ്വാദിഷ്‌ടമായ വിഭവങ്ങളുടെ വിതരണവും  ഉണ്ടായിരിക്കും. ആഗസ്​റ്റ്​ 23 ന്​  സിംസ് കുടുംബാംഗങ്ങൾ ഒത്തുചേർന്ന്  പാചക വിദഗ്​ധൻ സംഗീത് ശ്രീപതിയുടെ മേൽനോട്ടത്തിൽ 3,000 ത്തിൽ പരം പേർക്കുള്ള ഓണമഹാസദ്യക്കുള്ള ചുറ്റുവട്ടങ്ങൾ ഒരുക്കും. ബഹ്‌റൈനിലെ ഈ വർഷത്തെ ആദ്യത്തെ ഓണസദ്യ ‘സിംസ് ഓണമഹാസദ്യ 2018" ആഗസ്​റ്റ്​  24 ന്​ ഉത്രാടനാളിൽ  രാവിലെ 11.30 ന്​ ബഹ്‌റൈൻ കേരളീയ സമാജം ഓഡിറ്റോറിയത്തിൽ നടക്കും. കൂടുതൽ വിവരങ്ങൾക്കും എൻട്രി പാസിനും  ജീവൻ ചാക്കോ (36066382), സാനിപോൾ (39855197),  ചാൾസ് ആലുക്ക (38849980) എന്നിവരെ ബന്​ധപ്പെടണമെന്ന്​ സംഘാടകർ അറിയിച്ചു.  സിംസ് കുടുംബാംഗങ്ങളെ നാല്​ ഹൗസുകളായി തിരിച്ച് വിപുലമായ കലാ, സാഹിത്യ, കായിക മത്സരങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ഹൗസ് ക്യാപ്റ്റന്മാരായ ജീജോ ജോർജ് (ആവണി), നെൽസൺവർഗീസ് (മന്ദാരം), മത്തായി ചക്കുങ്ങൽ (ഓണത്തുമ്പി) സോണിപുതുശ്ശേരി (പൂവിളി) എന്നിവർ നേതൃത്വം നൽകുന്ന ഗ്രൂപ്പുകളാണ്​ അണിയറയിൽ ഒരുങ്ങുന്നത്​.  

Loading...
COMMENTS