സിജു ജോർജിന് യാത്രയയപ്പ് നല്കി
text_fieldsസ്ഥലംമാറിപ്പോകുന്ന ‘ഗൾഫ് മാധ്യമം’ ചീഫ് റിപ്പോര്‍ട്ടര്‍ സിജു ജോർജിന് യു.പി.പി നൽകിയ യാത്രയയപ്പ്
മനാമ: ബഹ്റൈനില്‍നിന്ന് നാട്ടിലേക്ക് സ്ഥലംമാറിപ്പോകുന്ന ‘ഗൾഫ് മാധ്യമം’ ചീഫ് റിപ്പോര്‍ട്ടര്‍ സിജു ജോർജിന് യു.പി.പി യാത്രയയപ്പ് നല്കി. യു.പി.പി ചെയര്മാന് എബ്രഹാം ജോണ്‍, നേതാക്കളായ സുരേഷ് സുബ്രമണ്യം, ബിജു ജോർജ്, ഹരീഷ് നായര്‍ എന്നിവര്‍ ചേര്‍ന്ന് ഉപഹാരം കൈമാറി.
കണ്‍വീനര്‍ അനില്‍ യു.കെ, മറ്റു നേതാക്കളായ മോനി ഒടികണ്ടത്തില്‍, അജി ജോർജ്, സെയ്ദ് ഹനീഫ്, ജോണ്‍തരകന്‍, തോമസ് ഫിലിപ്പ്, ജോണ്‍ ബോസ്കോ, അന്‍വര്‍ ശൂരനാട്, ജോർജ്, മോഹന്‍കുമാര്‍, എബി തോമസ് എന്നിവര്‍ പങ്കെടുത്തു. എഫ്.എം. ഫൈസല്‍ സ്വാഗതവും ജ്യോതിഷ് പണിക്കര്‍ നന്ദിയും പറഞ്ഞു.

