െഫ്ലക്സി പെർമിറ്റുകളുടെ എണ്ണത്തിൽ ഗണ്യമായ കുറവ്
text_fieldsമനാമ: ബഹ്റൈനിൽ െഫ്ലക്സിബിൾ വർക്ക് പെർമിറ്റുള്ളവരുടെ എണ്ണത്തിൽ ഗണ്യമായ കുറവ്. കഴിഞ്ഞ വർഷം 47,000 വിദേശ തൊഴിലാളികൾ െഫ്ലക്സി പെർമിറ്റിൽ ജോലി ചെയ്തിരുന്നു. ഇത് ഇപ്പോൾ 24,000 ആയി കുറഞ്ഞുവെന്ന് ലേബർ മാർക്കറ്റ് റഗുലേറ്ററി അതോറിറ്റി (എൽ.എം.ആർ.എ) റിസോഴ്സസ് ആൻഡ് സർവിസസ് ഡെപ്യൂട്ടി ചീഫ് എക്സിക്യൂട്ടിവ് അഷ്റഫ് ഇമാം പറഞ്ഞു. ബഹ്റൈൻ ബിസിനസ് വിമൻ സൊസൈറ്റി സംഘടിപ്പിച്ച സെമിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അനധികൃതമായി ജോലി ചെയ്യുന്ന പ്രവാസി തൊഴിലാളികൾക്ക് നിയമാനുസൃതം തൊഴിലെടുക്കാൻ അവസരമൊരുക്കി 2017ലാണ് എൽ.എം.ആർ.എ െഫ്ലക്സി പെർമിറ്റ് സംവിധാനം ആരംഭിച്ചത്. ഒന്നിലധികം തൊഴിലുടമകൾക്ക് കീഴിൽ ജോലി ചെയ്യാൻ െഫ്ലക്സി പെർമിറ്റുള്ളവർക്ക് സാധിക്കും. തുടക്കത്തിൽ 2000 പേർക്കാണ് ഇൗ പെർമിറ്റ് നൽകിയത്. സർക്കാർ ഏർപ്പെടുത്തിയ കർശന നിയന്ത്രണങ്ങളാണ് െഫ്ലക്സി പെർമിറ്റുകളുടെ എണ്ണം കുറയാൻ ഇടയാക്കിയത്. പുതിയ വ്യവസ്ഥകൾ പ്രകാരം സ്പോൺസറുടെ അടുത്തുനിന്ന് ഒളിച്ചോടുന്ന തൊഴിലാളികൾക്ക് െഫ്ലക്സി പെർമിറ്റ് അനുവദിക്കില്ല.
വിദേശത്തുള്ള ഒരാൾക്ക് െഫ്ലക്സി പെർമിറ്റിൽ ബഹ്റൈനിലേക്ക് വരാൻ കഴിയില്ലെന്നും അഷ്റഫ് ഇമാം പറഞ്ഞു. നിലവിൽ ബഹ്റൈനിൽ കഴിയുന്ന, നിശ്ചിത യോഗ്യത ഉള്ളവർക്കാണ് ഇൗ പെർമിറ്റ് ലഭിക്കുക. കോവിഡ് മഹാമാരിക്കുശേഷം, തൊഴിൽ നഷ്ടമായവർക്കും സി.ആർ റദ്ദാക്കപ്പെട്ടവർക്കും െഫ്ലക്സി പെർമിറ്റ് അനുവദിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
