ഭൂകമ്പത്തിൽ പരിക്കേറ്റവരെ ചികിത്സിക്കാൻ ധാരണ
text_fieldsമനാമ: തുർക്കിയ, സിറിയ എന്നിവിടങ്ങളിലുണ്ടായ ഭൂകമ്പത്തിൽ പരിക്കേറ്റവരെ ചികിത്സിക്കുന്നതിന് റോയൽ ഹ്യൂമാനിറ്റേറിയൻ ഫൗണ്ടേഷനും സിറിയയിലെ ഡോക്ടേഴ്സ് സിൻഡിക്കേറ്റും തമ്മിൽ ധാരണപത്രത്തിൽ ഒപ്പുവെച്ചു. ബഹ്റൈനിൽനിന്നുള്ള ഡോക്ടർമാരുടെ സംഘത്തെ സിറിയയിലേക്ക് അയക്കുന്നതിനാണ് ധാരണ. ആർ.എച്ച്.എഫിനെ പ്രതിനിധാനം ചെയ്ത് സെക്രട്ടറി ഡോ. മുസ്തഫ അസ്സയ്യിദും സിറിയൻ ഡോക്ടേഴ്സ് സിൻഡിക്കേറ്റിനെ പ്രതിനിധാനം ചെയ്ത് ഡോ. ഗസ്സാൻ ഫൻദിയുമാണ് ധാരണപത്രത്തിൽ ഒപ്പുവെച്ചത്. ബഹ്റൈൻ ഡോക്ടേഴ്സ് അസോസിയേഷൻ പ്രസിഡന്റ് ഡോ. ആമിർ അദ്ദിറാസിയും ചടങ്ങിൽ സംബന്ധിച്ചു. ഡമസ്കസിലെ സിറിയൻ ഡോക്ടേഴ്സ് സിൻഡിക്കേറ്റ് കേന്ദ്രത്തിൽവെച്ചാണ് ധാരണപത്രത്തിൽ ഒപ്പുവെച്ചത്.