പൈതൃക കേന്ദ്രങ്ങളിൽ ക്യു.ആർ കോഡ് പതിച്ച സൈൻ ബോർഡുകൾ
text_fieldsജനുസാൻ പൈതൃകകേന്ദ്രത്തിലെ ക്യൂ.ആർ കോഡ് പതിച്ച ബോർഡ്
മനാമ: ബഹ്റൈനിലെ സമ്പന്നമായ സാംസ്കാരിക പൈതൃകം ലോകത്തിന് പരിചയപ്പെടുത്താൻ ഇനി ആധുനിക സാേങ്കതികവിദ്യകളുടെ സഹായവും. ചരിത്രപരവും സംസ്കാരികവുമായി പ്രധാനപ്പെട്ട സ്ഥലങ്ങളിൽ ക്യൂ.ആർ കോഡ് പതിച്ച സൈൻ ബോർഡുകൾ സ്ഥാപിച്ചാണ് ബഹ്റൈൻ അതോറിറ്റി ഫോർ കൾച്ചർ ആൻഡ് ആൻറിക്വിറ്റീസ് പുതിയ ചുവടുവെപ്പ് നടത്തിയിരിക്കുന്നത്. പൈതൃക കേന്ദ്രങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങൾ ക്യൂ.ആർ കോഡ് സ്കാൻ ചെയ്ത് മനസ്സിലാക്കാൻ സാധിക്കും. സന്ദർശകർക്ക് വിജ്ഞാനം വർധിപ്പിക്കാനും വിനോദസഞ്ചാരം മികച്ച അനുഭവമാക്കിമാറ്റാനും ഇതുവഴി സാധിക്കും.
ആദ്യഘട്ടത്തിൽ 12 പൗരാണിക കേന്ദ്രങ്ങളിലാണ് ക്യൂ.ആർ കോഡ് പതിച്ച സൈൻ ബോർഡുകൾ സ്ഥാപിച്ചത്. ആലി ഈസ്റ്റ് ബറിയൽ മൗണ്ട് ഫീൽഡ്, ആലി വെസ്റ്റ് ബറിയൽ മൗണ്ട് ഫീൽഡ്, ഐൻ ഉമ്മുൽ സുജൂർ ആർക്കിയോളജിക്കൽ സൈറ്റ്, അൽ-ഹജർ ദിൽമുൻ-ടൈലോസ് സെമിത്തേരികൾ, മദീനത്ത് ഹമദ് 1 ബറിയൽ മൗണ്ട് ഫീൽഡ് (ബുരി), മദീനത്ത് ഹമദ് 2 ബറിയൽ ഫീൽഡ് (കർസക്കൻ), മദീനത്ത് ഹമദ് 3 ബറിയൽ മൗണ്ട് ഫീൽഡ് (ദാർ കുലൈബ്), ജനുസാൻ ടൈലോസ് നെക്രോപോളിസ്, ദിറാസ് ടെമ്പിൾ, സാർ പുരാവസ്തു സൈറ്റ്, ആലി ആദ്യകാല ഇസ്ലാമിക് സെറ്റിൽമെൻറ്, ശഖുറ ടൈലോസ് സെമിത്തേരി എന്നിവിടങ്ങളിലാണ് ഇത്തരം ബോർഡുകൾ കാണാൻ കഴിയുക. ബോർഡിലെ ക്യൂ.ആർ കോഡ് സ്കാൻ ചെയ്യുേമ്പാൾ ഹ്രസ്വ വിഡിയോകളായും അറബിയിലും ഇംഗ്ലീഷിലുമുള്ള കുറിപ്പുകളായും സന്ദർശകർക്ക് വിവരങ്ങൾ ലഭിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

