വിയാന ഫാമിലി പ്രമോഷനൽ നറുക്കെടുപ്പിലെ വിജയികളെ പ്രഖ്യാപിച്ച് സൈൻ ബഹ്റൈൻ
text_fieldsസൈൻ ബഹ്റൈൻ സംഘടിപ്പിച്ച വിയാന ഫാമിലി പ്രമോഷനൽ നറുക്കെടുപ്പിലെ വിജയികൾക്ക് സമ്മാനം കൈമാറുന്നു
മനാമ: പ്രത്യേക ഫാമിലി പ്രമോഷനായ വിയാന ഫാമിലി പ്രമോഷനൽ നറുക്കെടുപ്പിലെ വിജയികളെ പ്രഖ്യാപിച്ച് സൈൻ ബഹ്റൈൻ. ജൂൺ രണ്ട് വരെ നടത്തിയ പ്രമോഷനിലെ നാല് വിജയികളെയാണ് പ്രഖ്യാപിച്ചത്. വിജയികളായ അലി റിദ, സയ്യിദ് അമീൻ ഹുസൈൻ, അബ്ദുർറഹ്മാൻ ഖലീഫ, അലി നാസർ എന്നിവർക്ക് ഏറ്റവും പുതിയ അഞ്ച് ഐഫോണുകൾ സമ്മാനമായി നൽകി.വിയാന ഫാമിലി പാക്കേജുകളിലൂടെ സൈൻ മികച്ച ഓഫറുകളാണ് വാഗ്ദാനം ചെയ്യുന്നത്.
വെറും 33 ദീനാറിൽ ആരംഭിക്കുന്ന ഈ പാക്കേജിൽ ആറ് മൊബൈൽ ലൈനുകൾ, സൗജന്യ ഫൈബർ കണക്റ്റിവിറ്റി, അൺലിമിറ്റഡ് ലോക്കൽ, റോമിങ് ഡേറ്റ, 500 റോമിങ് മിനിറ്റുകൾ, അൺലിമിറ്റഡ് ലോക്കൽ കാളുകൾ, 400 ദീനാർ വരെ വിലയുള്ള ഒരു സൗജന്യ ഡിവൈസ്, 12 മാസത്തേക്ക് സൗജന്യ ഷാഹിദ്, ടി.ഒ.ഡി സബ്സ്ക്രിപ്ഷനുകൾ, സൗജന്യ സിനിമ ടിക്കറ്റുകൾ, രാജ്യത്തുടനീളമുള്ള 110ലധികം റസ്റ്റാറന്റുകളിലും സ്റ്റോറുകളിലും പ്രത്യേക കിഴിവുകൾ എന്നിവ ഉൾപ്പെടുന്നു. ഉപഭോക്താക്കൾക്ക് സൈൻ ബഹ്റൈന്റെ ഏതെങ്കിലും ശാഖകളിൽനിന്നോ 36107999 എന്ന വാട്ട്സ്ആപ് നമ്പറിലൂടെയോ വിയാന ഫാമിലി പാക്കേജുകൾ സബ്സ്ക്രൈബ് ചെയ്യാനോ നിലവിലുള്ള പാക്കേജ് വിയാന ഫാമിലി പാക്കേജിലേക്ക് അപ്ഗ്രേഡ് ചെയ്യാനോ സാധിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

