മുഹറഖ് സൂഖിലെ പാർക്കിങ് പ്രശ്ന പരിഹാരത്തിന് ഷട്ട്ൽ ബസ് സർവിസ്
text_fieldsമനാമ: മുഹറഖ് സൂഖിലെ പാർക്കിങ് പ്രശ്നം പരിഹരിക്കുന്നതിനും ഗതാഗതം സുഗമമാക്കുന്നതിനും പുതിയ ഷട്ടിൽ ബസ് സർവിസിന് തദ്ദേശ കൗൺസിലിന്റെ അനുമതി. വാരാന്ത്യങ്ങളിലടക്കം ഉണ്ടാകുന്ന ഗതാഗതക്കുരുക്ക് നിയന്ത്രിക്കുന്നതിനും സന്ദർശകർക്ക് സൂഖിലെത്തിച്ചേരാനുള്ള മികച്ച യാത്രാമാർഗങ്ങൾ ഒരുക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് കൗൺസിൽ ഷട്ടിൽ സർവിസ് അനുവദിക്കുന്നത്.
പ്രദേശത്തിന്റെ ചുറ്റുവട്ടത്ത് എവിടെ പാർക്ക് ചെയ്താലും സൂഖിലേക്ക് ഓരോ 15 മുതൽ 20 വരെ മിനിറ്റിനുള്ളിൽ സജ്ജമാക്കുന്ന ചെറിയ ബസുകൾ വഴി സ്ഥലത്തെത്താം. മുഹറഖിലെ പ്രധാന പാർക്കിങ് സ്ഥലങ്ങളെ ബസ് പിക്അപ് പോയന്റുകളായി ഒരുക്കിയിട്ടുണ്ട്.
സൂഖിലേക്കുള്ള സന്ദർശകരുടെ ഒഴുക്കും അവരെ ഉൾക്കൊള്ളാനുള്ള സൂഖിന്റെയും പരിസരത്തെയും ശേഷിയിലും ആശങ്ക വളർന്ന സാചര്യത്തിലാണ്. മുഹറഖ് മുനിസിപ്പൽ കൗൺസിൽ ആണ് ഇത്തരമൊരു പദ്ധതിയുമായി രംഗത്തുവന്നത്.
പരിമിതമായ പാർക്കിങ് സൗകര്യം ഗതാഗതക്കുരുക്കിന് കാരണമാക്കുന്നുണ്ട്. അത് പ്രാദേശിക വ്യാപാരത്തെ വരെ ബാധിച്ചെന്നും പദ്ധതി ആവിഷ്കരിച്ച കൗൺസിൽ ചെയർമാൻ അബ്ദുൽ അസീസ് അൽ നാർ പറഞ്ഞു. മാസത്തേക്കുള്ള പാസുകൾ വഴിയോ ഫോൺ ആപ് വഴി പണമടച്ചോ ബസിൽ യാത്ര ചെയ്യാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

