വാടക നിയമ ഭേദഗതി ബിൽ തള്ളി ശൂറാ കൗൺസിൽ
text_fieldsമനാമ: ബഹ്റൈനിലെ നിലവിലെ വാടക നിയമത്തിൽ ഭേദഗതികൾ വരുത്താനുള്ള പാർലമെന്റ് നിർദേശം ശൂറാ കൗൺസിൽ ഞായറാഴ്ച നടന്ന സമ്മേളനത്തിൽ തള്ളി.
പാട്ടക്കരാറുകളുടെ കാലാവധി കഴിഞ്ഞതിനുശേഷം അത് നീട്ടുന്നത് സംബന്ധിച്ച നിയമപരമായ ചട്ടക്കൂട് പുനർനിർവചിക്കാനും വാടകക്കാർ ഒഴിഞ്ഞുപോകുമ്പോൾ വീട്ടുടമകൾ വസ്തുക്കൾ സ്വീകരിക്കാൻ വിസമ്മതിച്ചാൽ സ്വീകരിക്കേണ്ട നടപടിക്രമങ്ങൾ വ്യക്തമാക്കാനും ലക്ഷ്യമിട്ടാണ് പുതിയ ബിൽ കൊണ്ടുവന്നത്.
എങ്കിലും, നിലവിലെ നിയമം പ്രസക്തമായ എല്ലാ നടപടിക്രമങ്ങളെക്കുറിച്ചും വീട്ടുടമകൾക്കും വാടകക്കാർക്കും മതിയായ സംരക്ഷണം നൽകുന്നുണ്ടെന്നും അതിനാൽ കൂടുതൽ നിയന്ത്രണങ്ങൾ ആവശ്യമില്ലെന്നും ശൂറാ കൗൺസിലിന്റെ പൊതു യൂട്ടിലിറ്റീസ് കമ്മിറ്റി അഭിപ്രായപ്പെട്ടു. പാട്ടക്കരാറിൽ രേഖാമൂലം മറ്റ് വ്യവസ്ഥകൾ ഇല്ലെങ്കിൽ, വാടകക്കാർ താമസകെട്ടിടങ്ങൾ ഒഴിയാൻ ഉടമകൾക്ക് മൂന്ന് വർഷത്തിനുള്ളിൽ ആവശ്യപ്പെടാൻ കഴിയില്ല. കൂടാതെ വാണിജ്യ, വ്യാവസായിക, അല്ലെങ്കിൽ പ്രഫഷനൽ സ്ഥാപനങ്ങൾ ഒഴിയാൻ ഏഴ് വർഷത്തിനുള്ളിൽ ആവശ്യപ്പെടാനും കഴിയില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

