Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പ്രവാസികളുടെ ലൈസൻസ് വിസയുമായി ബന്ധിപ്പിക്കാനുള്ള നിർദേശം തള്ളി ശൂറ കൗൺസിൽ

text_fields
bookmark_border
പ്രവാസികളുടെ ലൈസൻസ് വിസയുമായി ബന്ധിപ്പിക്കാനുള്ള നിർദേശം തള്ളി ശൂറ കൗൺസിൽ
cancel

മനാമ: പ്രവാസികളുടെ ഡ്രൈവിംഗ് ലൈസൻസ് കാലാവധി അവരുടെ വിസയുമായി ബന്ധിപ്പിക്കാനുള്ള നിയമഭേദഗതി നിർദ്ദേശം ശൂറ കൗൺസിൽ നിരസിച്ചു. ഈ നിർദ്ദേശം പ്രവാസികൾക്ക് അധിക സാമ്പത്തിക ബാധ്യത ഉണ്ടാക്കുമെന്ന മുന്നറിയിപ്പിനെ തുടർന്നാണ് തീരുമാനം. ഫസ്റ്റ് ഡെപ്യൂട്ടി ചെയർമാൻ ജമാൽ മുഹമ്മദ് ഫഖ്‌റോയുടെ അധ്യക്ഷതയിൽ ചേർന്ന ശൂറ കൗൺസിലിന്റെ സമ്മേളനത്തിലാണ് നിർണായക തീരുമാനങ്ങൾ കൈക്കൊണ്ടത്.

ട്രാഫിക് നിയമത്തിലെ 19-ാം വകുപ്പ് ഭേദഗതി ചെയ്യാനായിരുന്നു നീക്കം. എന്നാൽ വിസ കാലാവധിയും ഡ്രൈവിംഗ് ലൈസൻസും രണ്ട് വ്യത്യസ്ത നിയമപരമായ കാര്യങ്ങളാണെന്ന് വിദേശകാര്യ, പ്രതിരോധ, ദേശീയ സുരക്ഷാ സമിതി വ്യക്തമാക്കി. ഡ്രൈവിംഗ് ലൈസൻസ് ഒരു വ്യക്തിയുടെ ഡ്രൈവിംഗ് ശേഷിയെയും ആരോഗ്യക്ഷമതയെയുമാണ് സൂചിപ്പിക്കുന്നത്, എന്നാൽ വിസ രാജ്യത്ത് താമസിക്കാനുള്ള നിയമപരമായ പദവിയെയാണ് വ്യക്തമാക്കുന്നത്. നിലവിൽ തന്നെ ലൈസൻസ് അപേക്ഷകൾക്കും പുതുക്കലിനും സാധുതയുള്ള വിസ ആവശ്യമാണെന്ന് ചൂണ്ടിക്കാട്ടിയ സമിതി, ലൈസൻസ് വിസ കാലാവധിയുമായി ബന്ധിപ്പിക്കുന്നത് ഇടയ്ക്കിടെയുള്ള പുതുക്കലുകൾക്കും തുക കണക്കാക്കുന്നതിലെ സങ്കീർണ്ണതകൾക്കും ഇടയാക്കുമെന്നും വിലയിരുത്തി.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Shura Council rejects proposal to link expatriate licenses to visas
Next Story