ഷുക്കൂർ സ്വലാഹിയുടെ പൊതുപ്രഭാഷണം ഇന്ന്
text_fieldsമനാമ: ഐ.എസ്.എം സംസ്ഥാന ജനറൽ സെക്രട്ടറി ഷുക്കൂർ സ്വലാഹി ഹ്രസ്വസന്ദർശനത്തിനായി ബഹ്റൈനിൽ. അൽ ഫുർഖാൻ സെന്റർ സംഘടിപ്പിക്കുന്ന വിവിധ പരിപാടികളിൽ അദ്ദേഹം സംബന്ധിക്കും.
കഴിഞ്ഞ ദിവസം അൽ ഫുർഖാൻ സെന്ററിന്റെ യുവജനവിഭാഗമായ വിഷൻ യൂത്ത് സംഘടിപ്പിക്കുന്ന പഠന ക്യാമ്പിനെ അദ്ദേഹം അഭിസംബോധന ചെയ്ത് സംസാരിച്ചിരുന്നു. ഇന്ന് രാത്രി 7.30ന്, ‘ഉത്തമ സമൂഹം അനുകരണീയ മാതൃക’ എന്ന വിഷയത്തിൽ അൽ ഫുർഖാൻ സെന്ററിന്റെ അദ്ലിയ ആസ്ഥാനത്ത് അദ്ദേഹം പൊതുപ്രഭാഷണം നടത്തും. സ്ത്രീകൾക്ക് പ്രത്യേകം സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്.
പ്രവാസലോകത്തുള്ള എല്ലാ മതസമൂഹാംഗങ്ങളെയും പരിപാടികളിലേക്ക് സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു. കൂടുതൽ വിവരങ്ങൾ അറിയുന്നതിനും പരിപാടികളിൽ പങ്കെടുക്കുന്നതിനും താഴെ നൽകിയിട്ടുള്ള നമ്പറുകളിൽ ബന്ധപ്പെടാം: 33106589, 3310 2646, 38092855.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

