ദുരിതകാലത്തിനോട് വിട പറഞ്ഞ് ഷുക്കൂര്‍ നാട്ടിലേക്ക് മടങ്ങാന്‍ ഒരുങ്ങുന്നു
text_fieldsമനാമ: ജോലി തേടി ബഹ്റൈനിലത്തെി പട്ടികളോടൊപ്പം കഴിയേണ്ടി വന്ന യുവാവ് ഒടുക്കം നാട്ടിലേക്ക് മടങ്ങുന്നു. മെച്ചപ്പെട്ട ഭാവി സ്വപ്നം കണ്ട് പ്രവാസം തെരഞ്ഞെടുത്ത കായംകുളം സ്വദേശി അബ്ദുല്‍ ഷുക്കൂര്‍ (22)ആണ് രണ്ടുവര്‍ഷം കടുത്ത യാതന അനുഭവിച്ചത്. പ്ളസ് ടുവരെ പഠിച്ച ഷുക്കൂറിന് സ്വന്തം വീടുപോലുമില്ല. ആ സാഹചര്യത്തിലാണ് ബഹ്റൈനില്‍ വീട്ടുജോലിക്കാരന്‍െറ വിസയുണ്ടെന്നും 18,000 രൂപ ശമ്പളം ലഭിക്കുമെന്നുമുള്ള ഓഫറുമായി ഏജന്‍റ് സമീപിക്കുന്നത്.അങ്ങനെ 2015 ജനുവരിയില്‍ ബഹ്റൈനിലത്തെി. വിമാനത്താവളത്തിലത്തെിയ ഒരു സ്ത്രീയാണ് ഷുക്കൂറിനെ സല്‍മാനിയയിലെ ഇരുനില വീട്ടിലത്തെിച്ചത്. വീട്ടുടമസ്ഥ സംരക്ഷിക്കുന്ന തെരുവുപട്ടികളെ നോക്കുന്ന പണിയാണ് ഷുക്കൂറിനെ ഏല്‍പ്പിച്ചത്. വീട്ടുവളപ്പില്‍ തന്നെയാണ് പട്ടികളുണ്ടായിരുന്നത്. തുടക്കത്തില്‍ 13 പട്ടികളുണ്ടായിരുന്നത് പിന്നീട് 40 പട്ടികള്‍ വരെയായി. പട്ടികള്‍ക്ക് ലഭിക്കുന്ന പരിഗണനയുടെ പത്തിലൊരംശം പോലും ഷുക്കൂറിന് ലഭിച്ചില്ല.
പട്ടികള്‍ക്ക് ചോറും ചിക്കന്‍ കറിയും ഭക്ഷണമൊരുക്കുമ്പോള്‍ യുവാവിന് ബ്രഡ് ആയിരുന്നു കിട്ടിയത്. പട്ടികള്‍ക്കായി വീട്ടുടമസ്ഥ ചെലവിട്ടത് 300 ദിനാറോളമാണ്. ഷുക്കൂറിന് ലഭിച്ചതാകട്ടെ പ്രതിമാസം 70 ദിനാറും.ഇതോടൊപ്പം വീട്ടിലുള്ള രോഗിയായ സ്ത്രീയെ സംരക്ഷിക്കാന്‍ ആളില്ലാത്ത നേരത്ത് അവരുടെ അഴുക്കായ വസ്ത്രങ്ങള്‍ മാറ്റാനും മറ്റുമുള്ള ജോലിയും ഷുക്കൂറിനെ ഏല്‍പ്പിച്ചു. ഈ സ്ത്രീയാകട്ടെ, മനോവിഭ്രാന്തിയുള്ള പോലെ പെരുമാറുകയും പലപ്പോഴും ഷുക്കൂറിനെ മര്‍ദ്ദിക്കുകയു മുഖത്തു തുപ്പുകയും ചെയ്തു. അവിടെ നിന്ന് സാഹസികമായി രക്ഷപ്പെട്ട ഷുക്കൂര്‍ നാട്ടുകാരനായ ഒരാളോടൊപ്പം താമസിച്ചുവരികയായിരുന്നു. നാട്ടിലേക്ക് മടങ്ങാന്‍ സഹായിക്കണമെന്നാവശ്യപ്പെട്ട് പലരെയും സമീപിച്ചെങ്കിലും ആരും ഇടപെട്ടില്ല. വിസ കൊടുത്ത ആള്‍ വീട്ടില്‍വന്ന് കാര്യങ്ങള്‍ അന്വേഷിച്ചപ്പോഴും സ്ത്രീ മോശമായാണ് പെരുമാറിയത്. ഇന്ത്യന്‍ എംബസിയില്‍ നിന്ന് ഫോണ്‍ വിളിച്ചപ്പോള്‍ സ്ത്രീ സംസാരിക്കാന്‍ പോലും കൂട്ടാക്കിയതുമില്ല. പാസ്പോര്‍ട് സ്ത്രീയുടെ കയ്യിലായതാണ് വലിയ തിരിച്ചടിയായത്.
എല്ലാവരും കൈവിട്ട ഷുക്കൂറിനൊപ്പം ഒടുക്കം നിന്നത് കെ.എം.സി.സി മലപ്പുറം ജില്ലാ പ്രസിഡന്‍റ് സലാം മമ്പാട്ടുമൂലയാണ്. ഇന്ത്യന്‍ എംബസിയിയില്‍ നിന്ന് ഒൗട്ട് പാസ് സംഘടിപ്പിക്കാനും സാധിച്ചു. ഇതോടെയാണ് ഷുക്കൂറിന് നാട്ടിലേക്ക് മടങ്ങാനുള്ള വഴിയൊരുങ്ങിയത്. രണ്ട് സഹോദരിമാരുടെ വിവാഹശേഷം വലിയ കടബാധ്യതയുണ്ടായതിനാലാണ് ഗള്‍ഫിലേക്ക് വന്നതെന്ന് ഷുക്കൂര്‍ പറഞ്ഞു. ഉപ്പ രോഗിയായി കിടപ്പിലാണ്. വീട്ടുവാടക പോലും നല്‍കാന്‍ കഴിയാത്ത അവസ്ഥയാണ്. നാട്ടില്‍ പോയി വീണ്ടും നല്ലജോലിക്കായി ശ്രമം നടത്തി ഗള്‍ഫിലേക്ക് മടങ്ങണമെന്ന ആഗ്രഹമാണ് ഷുക്കൂര്‍ പങ്കുവെച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
