ഇന്ത്യൻ വസ്ത്രവൈവിധ്യത്തിന്റെ നേർക്കാഴ്ചയൊരുക്കി ശ്രാവണം
text_fieldsതിരുവാതിരക്കളി മത്സരത്തിന് മുന്നോടിയായി നടന്ന ഔദ്യോഗിക ചടങ്ങിൽ സമാജം പ്രസിഡന്റ് പി.വി രാധാകൃഷ്ണപിള്ള വിളക്ക് കൊളുത്തുന്നു


മനാമ: ശ്രാവണം ഓണാഘോഷത്തിൻ്റെ ഭാഗമായി ബഹ്‌റൈൻ കേരളീയ സമാജം ഇന്ത്യൻ ട്രഡീഷണൽ കോസ്റ്റ്യൂം ഫാഷൻ ഷോ മത്സരം സംഘടിപ്പിച്ചു. ഭാരതത്തിന്റെ വിവിധ സംസ്ഥാനങ്ങളുടെ സാംസ്കാരിക വൈവിധ്യത്തെ പ്രതിഫലിപ്പിക്കുന്നതായിരുന്നു മത്സരം. ഇന്ത്യൻ സംസ്ഥാനങ്ങളിലെ പരമ്പരാഗത വസ്ത്രങ്ങളോടൊപ്പം വിവിധ ഗോത്രവിഭാഗങ്ങളുടെ തനത് വേഷങ്ങളും മത്സരത്തെ കൂടുതൽ ആകർഷകമാക്കി.
ആവേശകരമായ മത്സരത്തിൽ സമാജം ചിൽഡ്രൻസ് വിങ് ഒന്നാം സ്ഥാനവും ടീം ഹൃദയപൂർവ്വം രണ്ടാം സ്ഥാനവും സംസ്കൃതി മൂന്നാം സ്ഥാനവും നേടി. വിജയികൾക്ക് സമാജം പ്രസിഡന്റ് പി.വി.രാധാകൃഷണപിള്ള, ജനറൽ സെക്രട്ടറി വർഗ്ഗീസ് കാരക്കൽ എന്നിവർ സമ്മാനദാനം നിർവഹിച്ചു. ശ്രാവണം ജനറൽ കൺവീനർ വർഗ്ഗീസ് ജോർജ്ജ്, ബിൻസി റോയ് (പ്രോഗ്രാം കൺവീനർ) എന്നിവർ മത്സരത്തിന്റെ ഏകോപനം നിർവഹിച്ചു.
തിരുവാതിരക്കളി മത്സരവും പായസ മത്സരവും
മനാമ: ശ്രാവണം ഓണാഘോഷത്തിന്‍റെ ഭാഗമായി സമാജത്തിൽ തിരുവാതിരക്കളി മത്സരവും പായസ മത്സരവും സംഘടിപ്പിച്ചു. ബഹ്‌റൈനിലെ വിവിധ ഗ്രൂപ്പുകൾ അവതരിപ്പിച്ച തിരുവാതിരക്കളി മത്സരം മികച്ചനിലവാരം പുലർത്തുന്നതായിരുന്നു എന്ന് വിധികർത്താക്കൾ പറഞ്ഞു.
എസ്.എൻ.സി.എസ് ശ്രീ നാരായണ കൾച്ചറൽ സൊസൈറ്റി, ബി.കെ.എസ് നോർക്ക, ബി.കെ.എസ് സാഹിത്യ വേദി എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി. പായസ മത്സരത്തിൽ ലീമ ജോസഫ്, സുധി സുനിൽ, രജനി മനോഹർ നായർ എന്നിവരും വിജയികളായി. മത്സരങ്ങളിൽ വിജയിച്ച ടീമുകൾക്ക് സമാജം പ്രസിഡന്റ് പി വി രാധാകൃഷ്ണപിള്ള സമ്മാനദാനം നിർവഹിച്ചു. ജനറൽ സെക്രട്ടറി വർഗീസ് കാരക്കൽ, ശ്രാവണം ഓണാഘോഷ കമ്മിറ്റി ജനറൽ കൺവീനർ വർഗീസ് ജോർജ് എന്നിവർ ആശംസകൾ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

