ആർപ്പുവിളികൾക്കും ആവേശത്തിരകൾക്കുമിടയിൽ ‘ശ്രാവണം’ കൊടിയേറി
text_fieldsമനാമ: ബഹ്‌റൈൻ കേരളീയ സമാജത്തിെൻറ ഒാണാഘോഷമായ ‘ശ്രാവണ’ത്തിന് ഉജ്ജ്വലത്തുടക്കം. ഒരു മാസത്തോളമുള്ള ഒാണപ്പരിപാടികളുടെ വിളംബരം അറിയിച്ച് സമാജത്തിന് മുന്നിൽ ഇന്നലെ ‘ഒാണക്കൊടിയേറ്റ്’ നടന്നു. സമാജം പ്രസിഡൻറ് പി.വി.രാധാകൃഷ്ണപിള്ള, ജനറൽ സെക്രട്ടറി എം.പി.രഘു, വൈസ് പ്രസിഡൻറ് മോഹൻരാജ്, കലാവിഭാഗം സെക്രട്ടറി ഹരീഷ്മേനോൻ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് ഒാണക്കൊടിയേറ്റ് നടന്നത്. തുടർന്ന് ഒാണാഘോഷത്തിെൻറ സുപ്രധാനമത്സരമായ വടംവലി ആരംഭിച്ചു. 10 സെൻറീമീറ്റർ വ്യാസമുള്ള വടമാണ് ഇതിനായി തയ്യാറാക്കിയിരിയിരുന്നത്. വടംവലി മത്സരം കാണാനും ടീമുകൾക്ക് ആവേശം നൽകാനും നൂറുകണക്കിന് ആളുകളാണ് എത്തിച്ചേർന്നത്. പ്രഫഷനൽ വടംവലി മത്സരങ്ങളെ ഒാർമ്മിപ്പിക്കുന്ന തരത്തിലാണ് ടീമുകൾ ഏറ്റുമുട്ടിയത്. എട്ടംഗ സംഘമാണ് ഒാരോ ടീമിലും അണിനിരന്നത്. പുരുഷൻമാർക്കുശേഷം വനിതകളുടെ വടംവലി നടന്നു. ബഹ്‌റൈൻ കേരളീയ സമാജം, മലയാളി മോംസ് മിഡിലീസ്റ്റ് ടീമുകളാണ് ഇൗ വിഭാഗത്തിൽ മത്സരിക്കാനിറങ്ങിയത്. വനിതകളുടെ ആദ്യ മത്സരത്തിനിടെ സമാജം ടീമിലെ ഒരാൾക്ക് കാലിന് പരിക്കേൽക്കുകയും തുടർന്ന് ടീമിൽ പകരം ആൾ ഇറങ്ങുകയും ചെയ്തു.
കഴിഞ്ഞ ദിവസം കബഡി മത്സരവും നടന്നിരുന്നു. ഇതിൽ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ പത്തോളം ടീമുകളാണ് പെങ്കടുത്തത്. ബഹ്‌റൈൻ കേരളീയ സമാജം ഇൗ വർഷം വിപുലമായ ഓണാഘോഷ പരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. 19 ന് കലാപരിപാടികൾ തുടങ്ങും. 27 ന് ഗ്രാൻറ് ഫിനാലെ. കെ.എസ് ചിത്ര, നരേഷ് ഐയ്യര്‍, സിതാര, നീരജ്, നജീം അര്‍ഷാദ്, മധു ബാലകൃഷ്ണന്‍ തുടങ്ങിയവരുടെ പ്രകടനങ്ങൾക്ക് പുറമെ സൂര്യ ടീം അവതരിപ്പിക്കുന്ന ‘അഗ്നി’പ്രദർശനവും നടക്കും. ഭക്ഷ്യമേളയും ഓണാഘോഷങ്ങളുടെ ഭാഗമായി നടക്കും. ഒക്ടോബർ നാലിന് ഒാണസദ്യയിൽ 5000പേർ പെങ്കടുക്കും. ബി.കെ.എസ് എക്സിക്യൂട്ടീവ് കമ്മിറ്റിക്ക് പുറമെ പവനന്‍ തോപ്പില്‍ ജനറൽ കൺവീനറായ വിപുലമായ ആഘോഷകമ്മിറ്റിയാണ് പരിപാടികൾക്ക് നേതൃത്വം കൊടുക്കുന്നത്. നിരവധി സബ് കമ്മിറ്റികളും നിലവിലുണ്ട്.
പലഹാരമേളയിൽ മാമ്പഴപ്പായിസം മുതൽ മുട്ടമാലവരെ
മനാമ: ഒാണാഘോഷത്തിന് തുടക്കം കുറിച്ച് ബഹ്‌റൈൻ കേരളീയ സമാജത്തിൽ നടന്ന പലഹാരമേളയിൽ രുചിയുടെ വൈിദ്ധ്യങ്ങളുമായി നിരവധി വിഭവങ്ങൾ നിരന്നു. അരിമുറുക്ക്, അച്ചപ്പം, ഉണ്ണിയപ്പം, നെയ്യപ്പം,ചക്കരവരട്ടിയത്, കായ വറുത്തത്, അട,അരിയുണ്ട, കിണ്ണത്തപ്പം, ഉഴുന്നുവട, പഴംപൊരി, ഉള്ളിവട, പരിപ്പുവട, മുളക്ബജി, വടക്കൻ കേരളത്തിലെ പലഹാരങ്ങളായ ഉന്നക്കായ നിറച്ചത്, മുട്ടമാല, കല്ലുമ്മക്കായ പൊരിച്ചത്, കപ്പബിരിയാണി, ഉൗത്തപ്പം, മാമ്പഴപ്പായിസം തുടങ്ങിയ വിഭവങ്ങളാണ് മേളയിൽ ഉണ്ടായിരുന്നത്.
ഇവയെല്ലാം തത്സമയം ഉണ്ടാക്കി ചൂടോടെ വിളമ്പുകയായിരുന്നു. സൈക്കിളിൽ എത്തിയ െഎസ് വിൽപ്പനക്കാരനും ശ്രദ്ധേയനായി. മായാഉദയൻ,സിജിബിനു, മുനീറ ലത്തീഫ്,ജെസീല, സ്നേഹപ്രതീഷ്, അസീദ ജമാൽ, സാലിഹ ഫൈസൽ, സുഹ്റ, നദീറ മുനീർ തുടങ്ങിയവർ നേതൃത്വം നൽകിയ 15 ഒാളം സ്റ്റാളുകളാണ് മേളയിൽ അണിനിരന്നത്. രാത്രി 10 കഴിഞ്ഞിട്ടും ആൾത്തിരക്ക് അവസാനിച്ചിട്ടുണ്ടായിരുന്നില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
