‘ശ്രാവണം-23’ ഓഫിസ് ഉദ്ഘാടനവും പോസ്റ്റർ പ്രകാശനവും
text_fieldsമനാമ: ബഹ്റൈൻ കേരളീയ സമാജത്തിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന ഓണാഘോഷ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി കമ്മിറ്റി ഓഫിസ് തുറന്നു. ഓഫിസ് ഉദ്ഘാടനവും ഔദ്യോഗിക പോസ്റ്റർ റിലീസ് കർമവും സമാജം പ്രസിഡന്റ് പി.വി. രാധാകൃഷ്ണപിള്ള നിർവഹിച്ചു. ഇരുനൂറിൽപരം കമ്മിറ്റി അംഗങ്ങൾ പങ്കെടുത്ത യോഗത്തിൽ സമാജം ജനറൽ സെക്രട്ടറി വർഗീസ് കാരക്കൽ, ശ്രാവണം-23 ജനറൽ കൺവീനർ സുനേഷ് സാസ്കോ എന്നിവർ സംസാരിച്ചു.
ലോകത്തിലെതന്നെ ഏറ്റവും ദൈർഘ്യമേറിയ ഓണാഘോഷമാണ് നടക്കാൻ പോകുന്നത്. ആഘോഷ പരിപാടികൾ ആഗസ്ത് മൂന്നിന് ആരംഭിച്ച് സെപ്റ്റംബർ 29 വരെ നീളും. കലാസാംസ്കാരിക രംഗത്തെ നിരവധി വിശിഷ്ട വ്യക്തികൾ പങ്കെടുക്കുന്ന ഓണാഘോഷ പരിപാടികളുടെ ഒരുക്കങ്ങൾ യോഗം വിലയിരുത്തി.

