Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

‘ശ്രാവണം 2026’ പായസമത്സരം ആവേശകരമായി സമാപിച്ചു

text_fields
bookmark_border
‘ശ്രാവണം 2026’ പായസമത്സരം   ആവേശകരമായി സമാപിച്ചു
cancel
camera_alt

ഒന്നാം സ്ഥാനം ലീമ ജോസഫിന് പ്രസിഡന്റ് പി.വി. രാധാകൃഷ്ണപിള്ള ക്യാഷ് അവാർഡ് കൈമാറുന്നു

മനാമ: ബഹ്‌റൈൻ കേരളീയ സമാജത്തിന്റെ ഓണാഘോഷമായ ശ്രാവണം 2026-ന്റെ ഭാഗമായി സംഘടിപ്പിച്ച പായസം മത്സരം 21ഓളം മത്സരാർത്ഥികളുടെ ആവേശകരമായ പങ്കാളിത്തത്തോടെ വിജയകരമായി സമാപിച്ചു. വൈവിധ്യമാർന്ന പായസങ്ങളുമായി നടന്ന മത്സരം രുചിവൈവിധ്യവും മത്സരവീര്യവും കൊണ്ട് ശ്രദ്ധേയമായി.

മത്സരത്തിൽ ഒന്നാം സ്ഥാനം ലീമ ജോസഫ് രണ്ടാം സ്ഥാനം ജയമണി രാമചന്ദ്രൻ, മൂന്നാം സ്ഥാനം സൂര്യ രാജേഷ് എന്നിവർ കരസ്ഥമാക്കി. വിദഗ്ധരായ വിധികർത്താക്കളുടെ നേതൃത്വത്തിലായിരുന്നു മത്സരത്തിന്റെ വിധിനിർണയം. ഷെഫുമാരായ സുരേഷ് നായർ, അജിഷ് കെ മോഹനൻ, മുകേഷ് ഷൺമുഖം എന്നിവർ വിധികർത്താക്കളായി.

ബഹ്‌റൈൻ കേരളീയ സമാജം പ്രസിഡന്റ് പി.വി. രാധാകൃഷ്ണപിള്ള, ജനറൽ സെക്രട്ടറി വർഗീസ് കാരക്കൽ, ശ്രാവണം കൺവീനർ ശ്രീ ഹരികൃഷ്ണൻ ബി. നായർ എന്നിവരും മറ്റ് ഭാരവാഹികളും ചേർന്ന് വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. പായസം മത്സരത്തിന്റെ കൺവീനറായി ഉമ ഉദയൻ പ്രവർത്തിച്ചു. ജോയിന്റ് കൺവീനർമാരായ സിജി ഫിലിപ്പ്, ശ്രീന ശശി എന്നിവരുടെ നേതൃത്വത്തിലുള്ള സംഘാടക സമിതിയാണ് പരിപാടിയുടെ വിജയത്തിന് പിന്നിൽ പ്രവർത്തിച്ചത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Shravanam 2026’ Payasam Competition Concludes on a High Note
Next Story