‘ശ്രാവണം 2025’; ‘സംയോഗ്’ ഫ്യൂഷൻ ഡാൻസ് ഇന്ന്
text_fieldsമനാമ: ബഹ്റൈൻ കേരളീയ സമാജം ഈ വർഷത്തെ ഓണാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന "സംയോഗ് " ഫ്യൂഷൻ ഡാൻസ് ഇന്ന് രാത്രി 8 മണിക്ക് സമാജം ഡയമണ്ട് ജൂബിലി ഹാളിൽ അരങ്ങേറും.
നൂറ്റമ്പതിൽ പരം സ്ത്രീകളും കുട്ടികളും അണി നിരക്കുന്ന " "സംയോഗ് " അരിയിച്ചൊരുക്കിയിട്ടുള്ളത് രമ്യ ബിനോജും ബിനോജ് പാവറട്ടിയുമാണ്. സമാജം വനിതാ വിഭാഗം സെക്രട്ടറി ജയാ രവികുമാറാണ് ഈ പരിപാടിയുടെ കോർഡിനേറ്റർ. മുൻ പാർലമെൻറ് അംഗം രമ്യ ഹരിദാസ് മുഖ്യാതിഥി ആയി ചടങ്ങിൽ പങ്കെടുക്കുമെന്ന് സംഘാടകർ അറിയിച്ചു. പ്രവേശനം സൗജന്യമായിരിക്കുമെന്നുഎല്ലാവരെയും ബഹ്റൈൻ കേരളീയ സമാജത്തിലേക്കു സ്വാഗതം ചെയ്യുന്നതായി ശ്രാവണം ഓണാഘോഷ കമ്മിറ്റി ജനറൽ കൺവീനർ വർഗ്ഗീസ് ജോർജ്ജ് അറിയിച്ചു.കൂടുതൽ വിവരങ്ങൾക്ക് (39291940/36782497 ) ഈ നമ്പറിൽ വിളിക്കാവുന്നതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

