ശ്രാവണം 2024 ഓണാഘോഷം: മെഗാ നൃത്ത പരിപാടികളുമായി കേരളീയ സമാജം വനിതാവേദി
text_fieldsRepresentational Image
മനാമ: ബഹ്റൈൻ കേരളീയ സമാജം വനിതാവേദി ഓണാഘോഷങ്ങളുടെ ഭാഗമായി വിവിധ മെഗാ കലാപരിപാടികൾ ഒരുക്കുന്നു. സെപ്റ്റംബർ 14ന് മെഗാ തിരുവാതിരയിൽ 150ൽ അധികം വനിതകൾ പങ്കെടുക്കും. സെപ്റ്റംബർ 21ന് റിഥംസ് ഓഫ് കേരളയെന്ന പേരിൽ മറ്റൊരു മെഗാ പ്രോഗ്രാം അരങ്ങേറും.
കേരളത്തിലെ വൈവിധ്യമാർന്ന നൃത്ത പരിപാടികൾ, 200ലധികം കലാകാരന്മാരും കലാകാരികളുംചേർന്ന് അവതരിപ്പിക്കുന്ന ഈ പരിപാടിയിൽ തിരുവാതിര, മാർഗംകളി, ഒപ്പന, കൈകൊട്ടിക്കളി എന്നിവ ഉൾപ്പെടുന്നു.
ഈ പരിപാടിയിൽ പങ്കെടുക്കാൻ താൽപര്യമുള്ളവർ താഴെ കാണുന്ന നമ്പറുകളിൽ ബന്ധപ്പെടുക:ജയ രവികുമാർ: 36782497, നിമ്മി റോഷൻ: 32052047, വിജിന സന്തോഷ്: 39115221,വിദ്യാ വൈശാഖ്: 32380303. വനിതാവേദി സംഘടിപ്പിക്കുന്ന ഈ പരിപാടികൾ ഓണത്തോടനുബന്ധിച്ചുള്ള ആഘോഷങ്ങൾക്ക് പുതിയൊരു നിറം പകർന്നുകൊണ്ട്, പ്രവാസ ലോകത്തുള്ള മലയാളികൾക്ക് നാട്ടിലെ ഓർമകളുടെ മാധുര്യം പകരുമെന്നു വനിത വിഭാഗം പ്രസിഡന്റ് മോഹിനി തോമസ്, സെക്രട്ടറി ജയ രവികുമാർ എന്നിവർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

