Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ശ്രാവണം 2026 ബി.കെ.എസ് ഓണാഘോഷം; പ്രേക്ഷകശ്രദ്ധ നേടി ‘അരുദ്ര’ മെഗാ തിരുവാതിര

text_fields
bookmark_border
പരിപാടിയുടെ ഔപചാരിക ഉദ്ഘാടനം മന്ത്രി പി. സി. വിഷ്ണുനാഥ് നിർവഹിച്ചു
ശ്രാവണം 2026 ബി.കെ.എസ് ഓണാഘോഷം; പ്രേക്ഷകശ്രദ്ധ നേടി ‘അരുദ്ര’ മെഗാ തിരുവാതിര
cancel
camera_alt

നൂറിലധികം വനിതകൾ അണിനിരന്ന ‘അരുദ്ര’ മെഗാ തിരുവാതിര

മനാമ: ബഹ്‌റൈൻ കേരളീയ സമാജത്തിന്റെ വിപുലമായ ഓണാഘോഷ പരിപാടിയായ ശ്രാവണം 2026ന്റെ ഔപചാരിക ഉദ്ഘാടനം കേരള സംസ്ഥാന സാംസ്കാരിക മന്ത്രി പി.സി. വിഷ്ണുനാഥ് നിർവഹിച്ചു. ചടങ്ങിൽ പ്രവാസി മലയാളികളുടെ കലാ-സാംസ്കാരിക പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകുന്നതിനുള്ള വിവിധ പ്രഖ്യാപനങ്ങൾ മന്ത്രി നടത്തി. വരും വർഷങ്ങളിൽ സംഗീത നാടക അക്കാദമിയുമായി ചേർന്ന് പ്രവാസി നാടകോത്സവം, ഫോക്കുലാർ അക്കാദമിയുമായി ചേർന്ന് പ്രവാസി ഫോക് കലാകാരന്മാർക്കായി ഗോത്രയാനം എന്നിവ നടത്തുമെന്ന് പ്രഖ്യാപിച്ചു.

തുടർന്ന് നടന്ന ‘അരുദ്ര’ മെഗാ തിരുവാതിരോത്സവം അരങ്ങേറി. കേരളീയ സമാജം വനിതാ വേദിയുടെ നേതൃത്വത്തിൽ നൂറിലധികം വനിതകൾ അണിനിരന്ന മെഗാ തിരുവാതിര പ്രേക്ഷകശ്രദ്ധ നേടി. നൃത്തസംവിധായകൻ പ്രേമൻ ചാലക്കുടിയുടെ നേതൃത്വത്തിലാണ് തിരുവാതിര അവതരിപ്പിച്ചത്.

ശ്രീനേഷ് ശ്രീനിവാസൻ ചിട്ടപ്പെടുത്തിയ ‘പാർവതി പരിണയം’ എന്ന അവതരണ നൃത്തവും സമാജം മ്യൂസിക് ക്ലബ്ബിന്റെ നേതൃത്വത്തിൽ അവതരിപ്പിച്ച സംഗീതപരിപാടിയും ആഘോഷങ്ങൾക്ക് മാറ്റുകൂട്ടി. സമാജം പ്രസിഡൻ്റ് പി.വി രാധാക്യഷ്ണ്ണപിള്ള അധ്യക്ഷനായ യോഗത്തിൽ ജനറൽ സെക്രട്ടറി വർഗീസ് കാരക്കൽ സ്വാഗതം ആശംസിച്ചു. ശ്രാവണം ജനറൽ കൺവീനർ ഹരികൃഷ്ണൻ ബി. നായർ, വനിത വേദി പ്രസിഡന്റ് മോഹിനി തോമസ്, സമാജം ഭരണസമിതി അംഗങ്ങൾ, വനിതാ വേദി ഭരണസമിതി അംഗങ്ങൾ, ശ്രാവണം കമ്മിറ്റി അംഗങ്ങൾ സന്നിഹിതരായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Shravan 2026 BKS Onam Celebration
Next Story