ശ്രാവണം 2023: പായസ മത്സര വിജയികളെ പ്രഖ്യാപിച്ചു
text_fieldsശ്രാവണം 2023ന്റെ ഭാഗമായി നടത്തിയ പായസ മത്സരത്തിന്റെ വിജയികളെ കല്ലുവും മാത്തുവും നിർണയിക്കുന്നു
മനാമ: കേരളീയ സമാജം ഓണാഘോഷമായ ശ്രാവണം 2023ന്റെ ഭാഗമായി നടത്തിയ പായസ മത്സരത്തിന്റെ വിജയികളെ പ്രഖ്യാപിച്ചു. ഒന്നാം സമ്മാനം നീന വർഗീസ്, രണ്ടാം സ്ഥാനം ടി.പി. ശ്രീനിവാസ്, മൂന്നാം സ്ഥാനം ആബിദ സഗീർ എന്നിവർ നേടി. നളപാചകത്തിനുള്ള പ്രത്യേക സമ്മാനം പ്രശാന്ത് ബാലകൃഷ്ണനും ഡെക്കറേഷനുള്ള സമ്മാനം ശിഫ ഷിബിലിയും നേടിയതായി സമാജം പ്രസിഡന്റ് പി.വി. രാധാകൃഷ്ണ പിള്ള, ജനറൽ സെക്രട്ടറി വർഗീസ് കാരക്കൽ, ശ്രാവണം ജനറൽ കൺവീനർ സുനേഷ് സാസ്കോ, പായസ മത്സരം കൺവീനർ സിജി ബിനു എന്നിവർ അറിയിച്ചു. നാട്ടിൽ നിന്നെത്തിയ പ്രമുഖ അവതാരകരായ കല്ലുവും മാത്തുവും വിധികർത്താക്കളായിരുന്നു. വിവിധ കലാപരിപാടികളും ഉണ്ടായിരുന്നു.

