‘ഷോപ്പ് ആൻഡ് വിൻ’ ക്യാമ്പയിൻ വിജയകരം; വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്ത് മെഗാ മാർട്ടും മാക്രോ മാർട്ടും
text_fieldsഷോപ്പ് ആൻഡ് വിൻ ക്യാമ്പയിന്റെ സമ്മാനവിതരണ ചടങ്ങിൽനിന്ന്
മനാമ: ബഹ്‌റൈനിലെ പ്രമുഖ റീട്ടെയ്ൽ ശൃംഖലകളായ മെഗാ മാർട്ടും, മാക്രോ മാർട്ടും സംയുക്തമായി സംഘടിപ്പിച്ച “ഷോപ്പ് ആൻഡ് വിൻ ഹാഫ് കെ.ജി ഓഫ് ഗോൾഡ്” പ്രൊമോഷണൽ ക്യാമ്പയിന്റെ സമ്മാനവിതരണം സംഘടിപ്പിച്ചു. ജനുവരി 25 മുതൽ ഏപ്രിൽ 30 വരെ നീണ്ടുനിന്ന ഈ ക്യാമ്പയിനിൽ ബഹ്‌റൈനിലുടനീളമുള്ള പതിനായിരക്കണക്കിന് ഉപഭോക്താക്കളാണ് പങ്കാളികളായത്.
ആകെ 406 ഭാഗ്യശാലികളായ ഉപഭോക്താക്കൾക്കായി മൊത്തം അരക്കിലോ (500 ഗ്രാം) സ്വർണ്ണമാണ് ക്യാമ്പയിനിലൂടെ സമ്മാനമായി നൽകിയത്. ഒന്നാം സമ്മാനം 50 ഗ്രാം സ്വർണ്ണം മി. ഹമദ് സുൽഫിക്കർ, രണ്ടാം സമ്മാനം 25 ഗ്രാം സ്വർണ്ണം ധരംവീർ സിംഗ്, മൂന്നാം സമ്മാനം 10 ഗ്രാം സ്വർണ്ണം ജഗദീഷ് പത്മനാഭൻ, നാല് മുതൽ ആറ് വരെയുള്ള സമ്മാനങ്ങൾ 5 ഗ്രാം സ്വർണ്ണം വീതം ദാന ഈസ, ടങ്ക പ്രസാദ്, പേഷ്യൻസ് ചിറ്റ്സികെ എന്നിവർ സ്വന്തമാക്കി.
ബാക്കിയുള്ള 400 വിജയികൾക്ക് 1 ഗ്രാം സ്വർണ്ണം വീതവും സമ്മാനമായി ലഭിച്ചു. ക്യാമ്പയിന്റെ വിജയം ആഘോഷിക്കുന്നതിനും വിജയികളെ ആദരിക്കുന്നതിനുമായി സംഘടിപ്പിച്ച ചടങ്ങിൽ വിജയികളും വിശിഷ്ടാതിഥികളും കമ്പനി പ്രതിനിധികളും പങ്കെടുത്തു.
ഭാഗ്യശാലികളായ എല്ലാ വിജയികൾക്കും മെഗാ മാർട്ട് - മാക്രോ മാർട്ട് മാനേജ്‌മെന്റ് അഭിനന്ദനങ്ങൾ അറിയിച്ചു. ഈ ക്യാമ്പയിൻ വൻ വിജയമാക്കാൻ സഹകരിച്ച തങ്ങളുടെ പ്രമുഖ പങ്കാളികളായ യൂണിലിവർ , അഹ്മദി, നാദ, വി.എം.ബി, ബാബാസൺസ്, ബൗൺസ് എന്നിവർക്ക് ചടങ്ങിൽ നന്ദി രേഖപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

