മകളുടെ നേട്ടത്തിൽ മനം നിറഞ്ഞ് ഷിജിത്ത് ശ്രീജിത്ത്
text_fieldsവേദിക സ്വർണ
മെഡലുമായി, വേദിക അച്ഛൻ ഷിജിത്ത് ശ്രീജിത്തിനൊപ്പം
മനാമ: ഓൾ കേരള കരാട്ടെ അസോസിയേഷൻ എറണാകുളത്തു വെച്ച് നടത്തിയ സംസ്ഥാന തല കരാട്ടെ ചാമ്പ്യൻ ഷിപ്പിൽ 11 വയസ്സുള്ള കുട്ടികളുടെ ഫയ്റ്റിങ് വിഭാഗത്തിൽ സ്വർണ മെഡൽ കരസ്ഥമാക്കി ബഹ്റൈൻ പ്രവാസിയുടെ മകൾ.
വടകര സ്വദേശിയും ബഹ്റൈനിൽ ഒരു സ്വകാര്യ കമ്പനിയിൽ സെയിൽസ് എക്സിക്യുട്ടീവുമായ ഷിജിത്ത് ശ്രീജിത്തിന്റെയും ധന്യയുടെയും മകൾ വേദികയാണ് ഈ അപൂർവ നേട്ടത്തിന് ഉടമയായത്.
ഡൽഹിയിൽ നടക്കുന്ന അഖിലേന്ത്യ കരാട്ടെ ചാമ്പ്യൻഷിപിലേക്ക് കേരളത്തെ പ്രതിനിധീകരിച്ചു പങ്കെടുക്കാൻ അർഹത നേടിയ വേദിക വളരെ ചെറുപ്പത്തിൽ തന്നെ ആയോധന കലകൾ അഭ്യസിക്കാൻ താൽപ്പര്യം പ്രകടിപ്പിച്ചിരുന്നെന്ന് പിതാവ് സാക്ഷ്യപ്പെടുത്തുന്നു. സ്ത്രീകൾക്ക് ഒട്ടും സുരക്ഷിതമല്ലാത്ത സമകാലിക സാമൂഹിക സാഹചര്യത്തിൽ ഓരോ പെൺകുട്ടിയെയും മാർഷൽ ആർട്ടുകൾ പഠിപ്പിക്കേണ്ടത് മാതാ പിതാക്കളുടെ ഉത്തരവാദിത്തമാണെന്ന് അദ്ദേഹം കൂട്ടിചേർത്തു. ഷിജിത്തിന്റെ മൂത്ത മകൾ മാളവികയും കരാട്ടെ ബ്ലാക്ക് ബെൽറ്റാണ്.
സ്പോട്സ് കരാട്ടെ ഡോ അക്കാദമി ഓഫ് ഇന്ത്യയുടെ അഭിമാനമായി മാറിയ വേദിക രാമ വിലാസം പബ്ലിക് സ്കൂളിൽ അഞ്ചാം തരം വിദ്യാർഥിനിയാണ്.
മകളോടൊപ്പം ഡൽഹിയിലേക്ക് പുറപ്പെടാനായി നാട്ടിലേക്ക് പുറപ്പെടാൻ ഒരുങ്ങുകയാണ് പിതാവ് ഷിജിത്ത് ശ്രീജിത്ത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

