Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ശിഹാബ് തങ്ങൾ: കാലത്തെ അതിജയിച്ച യുഗ പുരുഷൻ -സി.പി. ജോൺ

text_fields
bookmark_border
ശിഹാബ് തങ്ങൾ: കാലത്തെ അതിജയിച്ച യുഗ പുരുഷൻ -സി.പി. ജോൺ
cancel
camera_alt

കെ.എം.സി.സി ബഹ്‌റൈൻ സംസ്ഥാന കമ്മറ്റി സംഘടിപ്പിച്ച ശിഹാബ് തങ്ങൾ അനുസ്മരണ സംഗമത്തിൽ സി.പി. ജോൺ പ്രഭാഷണം നടത്തുന്നു

മനാമ: പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങൾ വിട പറഞ്ഞിട്ട് വർഷങ്ങൾ പിന്നിടുമ്പോളും ആ ഓർമ്മകളുടെ പ്രഭ വർധിച്ചു വരുകയാണെന്ന് ചിന്തകനും പ്രഭാഷകനുമായ സി.പി ജോൺ. മറ്റുള്ളവരെ ക്ഷമയോടെ കേൾക്കുകയും വ്യക്തികളെ സ്വാധീനിക്കുകയും ചെയ്യുന്ന അപൂർവ വ്യക്തിത്വമായിരുന്നു ശിഹാബ് തങ്ങളെന്നും സി.പി.ജോൺ പറഞ്ഞു.


‘പൈതൃകം പകർന്നേകിയ രാഷ്ട്രീയ സമസ്യ’ എന്ന ശീർഷകത്തിൽ കെ.എം.സി.സി ബഹ്‌റൈൻ സംസ്ഥാന കമ്മറ്റി സംഘടിപ്പിച്ച ശിഹാബ് തങ്ങൾ അനുസ്മരണ സംഗമത്തിൽ അനുസ്മരണ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.കെ.എം.സി.സി ബഹ്‌റൈൻ ആക്ടിങ് പ്രസിഡന്റ് കുട്ടൂസ മുണ്ടേരി അധ്യക്ഷത വഹിച്ചു. അനുസ്മരണ സംഗമം മുൻ പ്രസിഡന്റ് എസ്.വി ജലീൽ ഉദ്ഘാടനം ചെയ്‌തു. ഒ.ഐ.സി.സി ദേശീയ പ്രസിഡന്റ് ബിനു കുന്നന്താനം, ഡോ. പി.വി ചെറിയാൻ എന്നിവർ ആശംസകൾ നേർന്നു.


വൈസ് പ്രസിഡന്റ് ഗഫൂർ കൈപ്പമംഗലം സി.പി ജോണിന് ഉപഹാരം സമർപ്പിച്ചു. ആക്ടിങ് ജനറൽ സെക്രട്ടറി റഫീഖ് തോട്ടക്കര സ്വാഗതവും ഓർഗനൈസിങ് സെക്രട്ടറി കെ.പി മുസ്തഫ നന്ദിയും പറഞ്ഞു. സംസ്ഥാന ഭാരവാഹികളായ ശംസുദ്ധീൻ വെള്ളികുളങ്ങര, സലിം തളങ്കര , കെ.കെ.സി മുനീർ, എം.എ റഹ്‌മാൻ , ഷെരീഫ് വില്ല്യാപ്പള്ളി , ഷാജഹാൻ പരപ്പൻപൊയിൽ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Shihab Thangal: The Conqueror of the Age -C.P. John
Next Story