ശിഫ ചിത്രരചനാ മത്സരം: നക്ഷത്ര, ഫിന്‍ഷ, ദീക്ഷിത് വിജയികള്‍
text_fieldsനക്ഷത്ര, ഫിന്‍ഷ, ദീക്ഷിത്
മനാമ: ലോക വനിത ദിനത്തോടനുബന്ധിച്ച് ശിഫ അല്‍ ജസീറ മെഡിക്കല്‍ സെൻറര്‍ ഓണ്‍ലൈനില്‍ ചിത്രരചന മത്സരം സംഘടിപ്പിച്ചു. നിരവധി കുട്ടികള്‍ പങ്കെടുത്ത മത്സരത്തില്‍ ഇന്ത്യന്‍ സ്കൂള്‍ മൂന്നാം ക്ലാസ് വിദ്യാര്‍ഥിനി നക്ഷത്ര സുബിന് ഒന്നാം സ്ഥാനം നേടി. ഫിന്‍ഷ ഫൈസല്‍ (ആറാം ക്ലാസ്, ഇബ്നുല്‍ ഹൈതം സ്കൂള്‍), ദീക്ഷിത് (എട്ടാം ക്ലാസ്, ഇന്ത്യന്‍ സ്കൂള്‍) എന്നിവർ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി.
ബഹ്റൈനില്‍ ഓട്ടോമെബൈല്‍ ഗാരേജ് നടത്തുന്ന തൃശൂര്‍ തളിക്കുളം സ്വദേശി സുബിന്-സരിത ദമ്പതികളുടെ മക്കളാണ് നക്ഷത്രയും ദീക്ഷിതും. ശിഫ ഫിനാന്‍സ് മാനേജര്‍ ഫൈസലിെൻറ മകളാണ് ഫിന്‍ഷ.
ഓണ്‍ലൈനില്‍ നടന്ന വോട്ടെടുപ്പിലാണ് വിജയികളെ തിരെഞ്ഞടുത്ത്. വിജയികള്‍ക്ക് സര്‍ട്ടിഫിക്കറ്റും കാഷ് അവാര്‍ഡും സമ്മാനിച്ചു. ശിഫയില്‍ കോവിഡ് പ്രോട്ടോകോള്‍ പാലിച്ചു നടന്ന ചടങ്ങില്‍ സി.ഇ.ഒ ഹബീബ് റഹ്മാന്, ഡയറക്ടര്‍ ഷബീര്‍ അലി പി.കെ, സീനിയര്‍ പീഡിയാട്രീഷ്യന്‍ ഡോ. കുഞ്ഞിമൂസ, ഓപറേഷന്‍സ് മാനേജര്‍ വിക്ടര്‍ പോള്‍ എന്നിവര്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു.പരിപാടിയില്‍ പങ്കെടുത്ത എല്ലാ വിദ്യാര്‍ഥികളെയും ശിഫ മാനേജ്മെൻറ് അഭിനന്ദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

