ഹമദ് ടൗണില്‍ ഷിഫ അല്‍ ജസീറ മെഡിക്കല്‍ സെന്റര്‍ ഉദ്ഘാടനം ഇന്ന്
text_fieldsഹമദ് ടൗണ്‍ ഹമലയില്‍ വ്യാഴാഴ്ച ഉദ്ഘാടനം ചെയ്യുന്ന ഷിഫ അല്‍ ജസീറ മെഡിക്കല്‍ സെന്റര്‍
മനാമ: അത്യാധുനിക സൗകര്യങ്ങളുമായി പുതിയ ഷിഫ അല്‍ ജസീറ മെഡിക്കല്‍ സെന്റര്‍ ഹമദ് ടൗണില്‍ ഇന്ന് ഉദ്ഘാടനം ചെയ്യും. ഹമദ് ടൗണിലെ ഹമലയിലാണ് പുതിയ സെന്റര്‍ പ്രവര്‍ത്തിക്കുന്നത്. ഉദ്ഘാടന ചടങ്ങില്‍ ബഹ്റൈന്‍ വ്യവസായ വാണിജ്യ മന്ത്രി അബ്ദുല്ല ആദില്‍ ഫക്രു, എൻ.എച്ച്.ആര്.എ സി.ഇ.ഒ അഹമ്മദ് മുഹമ്മദ് അല്‍ അന്‍സാരി, പബ്ലിക് ഹെല്‍ത്ത് ഡയറക്ടര്‍ ഡോ. മുഹമ്മദ് അല്‍ അവാദി, ബഹ്റൈന്‍ പാര്‍ലമെന്റ് വിദേശ കാര്യ, പ്രതിരോധ വിഭാഗം സമിതി ചെയര്മാന് ഹസ്സന് ഈദ് ബുക്കമാസ്, മറ്റു മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുക്കും. ഇന്ന് രാത്രി എട്ടിനാണ് പരിപാടി.
എല്ലാ പ്രധാന മെഡിക്കല്‍ വിഭാഗങ്ങളെയും ഉള്‍ക്കൊള്ളാന്‍ രൂപകല്പന ചെയ്തിട്ടുള്ള 3,000 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണമുള്ള മൂന്ന് നിലകളുള്ള വിശാലമായ കെട്ടിടത്തിലാണ് മെഡിക്കല്‍ സെന്റര്‍ പ്രവര്‍ത്തിക്കുന്നത്. ജനറല്‍ മെഡിസിന്, ഇന്റേണല്‍ മെഡിസിന്, പീഡിയാട്രിക്സ്, ഗൈനക്കോളജി, ഒഫ്താല്‍മോളജി, ഇഎന്‍ടി, ഡെര്‍മറ്റോളജി, കോസ്മെറ്റോളജി, ഓര്‍തോപീഡിക്, ഡെന്റല്‍, റേഡിയോളജി, ഫാര്‍മസി, ലബോറട്ടറി, ഒപ്റ്റിക്കല്‍സ് തുടങ്ങിയവ മെഡിക്കല്‍ സെന്ററില്‍ പ്രവര്‍ത്തിക്കുന്നു. കൂടാതെ, ഏറ്റവും ഉയര്‍ന്ന പരിശോധനയും പരിചരണവും ഉറപ്പുവരുത്താനായി ലബോറട്ടറി, റേഡിയോളജി, ഒഫ്താല്‍മോളജി എന്നിവയില്‍ അത്യാധുനിക ഉപകരണങ്ങളും സംവിധാനങ്ങളും പുതിയ മെഡിക്കല്‍ സെന്ററിന്റെ സവിശേഷതയാണ്. മൂന്ന് നിലകളിലായി മൂന്ന് ഒബ്സര്‍വേഷന്‍ ഉള്‍പ്പെടെ 20 ബെഡ് സൗകര്യവുമുണ്ട്. വിശാലമായ കാര്‍ പാര്‍ക്കിങ് സൗകര്യങ്ങളും ഇവിടെ ലഭ്യമാണ്.
ഷിഫ അല്‍ ജസീറ ഹോസ്പിറ്റല്‍ ആൻഡ് മെഡിക്കല്‍ സെന്റര്‍ ശൃംഖലയിലെ ബഹ്റൈനിലെ മൂന്നാമത്തെ മെഡിക്കല്‍ സെന്ററാണ് ഹമദ് ടൗണിലേതെന്ന് കമ്പനി സി.ഇ.ഒ ഹബീബ് റഹ്മാന് അറിയിച്ചു. നിലവില്‍ മനാമയില്‍ പ്രവര്‍ത്തിക്കുന്ന ഷിഫാ അല്‍ ജസീറ ഹോസ്പിറ്റല്‍, മെഡിക്കല്‍ ആന്‍ഡ് ഡെന്റല്‍ സെന്ററിന്റെ വിജയകരമായ പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ചയാണിത്. ഹമദ് ടൗണിന്റെ വിവിധ ഭാഗങ്ങളില്‍നിന്നും പരിസര ടൗണുകളില്‍നിന്നും എളുപ്പത്തില്‍ എത്താവുന്ന സ്ഥലത്താണ് മെഡിക്കല്‍ സെന്റര്‍ പ്രവര്‍ത്തിക്കുന്നത്. കുറഞ്ഞ ചെലവില്‍ സമഗ്രവും നൂതനവുമായ ചികിത്സയും പരിചരണവും ഉറപ്പുവരുത്തുകയാണ് ഷിഫ അല്‍ ജസീറയുടെ നയം. ജി.സി.സിയിലെ ഏറ്റവും വലിയ ആരോഗ്യ സംരക്ഷണ ശൃംഖലയാണ് ഷിഫാ അല്‍ ജസീറ മെഡിക്കല്‍ ഗ്രൂപ്. ഗുണമേന്മയുള്ളതും പ്രതികരണാത്മകവും അനുകമ്പയുള്ളതുമായ ആരോഗ്യ സംരക്ഷണം നല്‍കുന്നതിന് ഗ്രൂപ് പ്രതിജ്ഞാബദ്ധമാണ്. ശക്തമായ ആശുപത്രികളുടെയും മെഡിക്കല്‍ സെന്ററുകളുടെയും ശൃംഖലയുള്ള ഈ ഗ്രൂപ് 43 വര്‍ഷമായി വിശ്വസനീയമായ ആരോഗ്യ സംരക്ഷണ ദാതാവാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

