ഷിഫ അല്‍ ജസീറ ആശുപത്രി ഇഫ്താര്‍ മീല്‍ വിതരണത്തിന് സമാപനം
text_fieldsഷിഫ അല്‍ ജസീറ ആശുപത്രി സംഘടിപ്പിച്ച ഇഫ്താർ മീല്‍ വിതരണ പരിപാടിയില്‍നിന്ന്
മനാമ: ഷിഫ അല്‍ ജസീറ ആശുപത്രി സംഘടിപ്പിച്ച റമദാന് ബ്ലസിങ്സ് എന്ന ഇഫ്താര്‍ മീല്‍ വിതരണ പരിപാടിക്ക് സമാപനം. റമദാന്റെ അവസാന ആഴ്ചയില്‍ ബഹ്റൈന്റെ വിവിധയിടങ്ങളിലായി ആയിരക്കണക്കിന് ഇഫ്താര്‍ ഭക്ഷണ കിറ്റുകളാണ് വിതരണം ചെയ്തത്. പരിശുദ്ധ റമദാനില്‍ അശരണര്‍ക്ക് കൈത്താങ്ങായി ഷിഫ അല്‍ ജസീറ സംഘടിപ്പിച്ചുവരുന്നതാണ് റമദാന് ബ്ലസിങ് കാമ്പയിൻ.
ബാബ് അല്‍ ബഹ്റൈന്‍ പൊലീസ് സ്റ്റേഷന് പരിസരത്തുനിന്നാണ് ഇഫ്താര്‍ മീല്‍ വിതരണം ആരംഭിച്ചത്. തുടര്‍ ദിവസങ്ങളില്‍ മനാമ സൂഖ്, മനാമ അല്‍ ഹംറ, പൊലീസ് ഫോര്‍ട്ട് ഏരിയ, ഹംലയില്‍ ഷിഫ അല്‍ ജസീറ മെഡിക്കല്‍ സെന്റര്‍ പരിസരം, ഹമദ് ടൗണ്‍ സൂഖ്, ഇസാടൗണ്‍, ബുദയ്യ, ദുമിസ്താന്‍, ബുരി, മാല്‍ക്കിയ, ജിദാഫ്സ്, ഗുദൈബിയ, ഹൂറ തുടങ്ങിയ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലും ഇഫ്താര്‍ മീല്‍ വിതരണം നടന്നു.
ഷിഫ അല്‍ ജസീറ ആശുപത്രിയുടെ ജീവകാരുണ്യ പ്രവര്‍ത്തനത്തിന്റെ ഭാഗമായാണ് ഇഫ്താര്‍ മീല്‍ വിതരണം. റമദാന് അവസാനം വരെ തുടര്‍ന്ന പരിപാടിയിലായി പതിനായിരത്തിലേറെ ഇഫ്താര്‍ മീലുകള്‍ വിതരണം ചെയ്തു. ബഹ്റൈന്‍ പൊലീസ് സഹായത്തോടെയായിരുന്നു കാമ്പയിൻ.
വിവിധ ദിവസങ്ങളിലായി മെഡിക്കല്‍ ഡയറക്ടര്‍ ഡോ. സല്മാന് ഗരീബ്, മെഡിക്കല്‍ അഡ്മിനിസ്ട്രേറ്റര്‍ ഡോ. ഷംനാദ്, അഡ്മിനിസ്ട്രേഷന് മാനേജര്‍ സക്കീര്‍ ഹുസൈന്, മാര്‍ക്കറ്റിങ് മാനേജര്‍ മൂസ അഹമ്മദ്, ഫിനാന്‍സ് മാനേജര്‍ കെ.എം ഫൈസല്‍, പര്‍ച്ചേസ് മാനേജര്‍ ഷാഹിര്‍ എം.വി, എച്ച്.ആര് മാനേജര്‍ ഷഹ്ഫാദ്, ബി.ഡി.എം സുല്‍ഫീക്കര്‍ കബീര്‍, ജനറല്‍ സൂപ്പര്‍വൈസര്‍ ഷാജി മന്‍സൂര്‍, ഫാര്‍മസി മാനേജര്‍ നൗഫല്‍ ടി.സി, കമ്യൂണിക്കേഷന്‍ മാനേജര്‍ അനസ്, ഷേര്‍ളിഷ് ലാല്‍ (മാര്‍ക്കറ്റിങ് കോഓഡിനേറ്റര്‍), മുഹമ്മദ് അനസ് (മാര്‍ക്കറ്റിങ് എക്സിക്യൂട്ടിവ്), നസീര്‍ (ഡിജിറ്റല്‍ ഡിസൈന്‍ ഹെഡ്), പി. സാദിഖ് (ഇന്‍ഷുറന്‍സ് കോഓഡിനേറ്റര്‍) തുടങ്ങിയവര്‍ നേതൃത്വം നല്കി.

