നവ്യാനുഭവമായി ഷിഫ അല്‍ ജസീറ ക്രിസ്മസ്-പുതുവത്സര ആഘോഷം
text_fieldsഷിഫ അല്‍ ജസീറ ആശുപത്രി ക്രിസ്മസ്-ന്യൂഇയര്‍ ആഘോഷം
മനാമ: സംഗീത സാന്ദ്രവും നൃത്ത സമ്പുഷ്ടവുമായ പരിപാടികളുമായി ഷിഫ അല്‍ ജസീറ ആശുപത്രി ക്രിസ്മസ് -ന്യൂഇയര്‍ ആഘോഷിച്ചു. മാസ് കരോള്‍ മത്സരം, നൃത്തങ്ങള്‍, വിവിധ പാട്ടുകള്‍, മിമിക്രി, വിവിധ ഗെയിംസുകള്‍ എന്നിവ ആഘോഷത്തിന് മിഴിവേകി. ഐ.പി-ഒ.ടി അഡ്മിനിസ്ട്രേറ്റര്‍ സിസ്റ്റര്‍ റേയ്ച്ചല്‍ സ്വാഗതം പറഞ്ഞു. സീനിയര്‍ ഫാര്‍മസിസ്റ്റ് സില്‍വ പുയോ ബിംഗോ പുതുവത്സര സന്ദേശം നല്കി.
ഉദ്ഘാടന ചടങ്ങില്‍ ഷിഫ അല്‍ ജസീറ ആശുപത്രി ഡയറക്ടര്‍ ഷബീര്‍ അലി പി.കെ, കണ്‍സൽട്ടന്റ് ഗ്യാസ്ട്രോഎന്ററോളജിസ്റ്റ് ഡോ. ഹിഷാം ജലാല്‍, മുതിര്‍ന്ന ഡോക്ടര്‍മാരായ ഡോ. സുബ്രമണ്യന്‍, ഡോ. ചന്ദ്രശേഖരന്, ഡോ. കുമാര സ്വാമി, ഡോ. ഫിറോസ് ഖാന്, ഡോ. അലീമ, മറ്റു ഡോക്ടര്‍മാര്‍, അഡ്മിനിസ്ട്രേഷന് മാനേജര്‍മാര്‍, ജീവനക്കാര്‍ തുടങ്ങിയവര്‍ സന്നിഹിതരായി.സാന്റയുടെ പ്രവേശനത്തോടെയാണ് പരിപാടികള്‍ ആരംഭിച്ചത്.
സാന്റയോടൊപ്പം സിനിമാറ്റിക് ഡാന്‍സുമായി ദീപയും പാട്ടുമായി സമദും വേദിയിലെത്തി. ബിനു പൊന്നച്ചന്, ഗണേഷന് എന്നിവര്‍ സാന്റയായി വേഷമിട്ടു.കുട്ടികളായ ദന്‍വന്ത്, ഭ്രിതികശ്രീ എന്നിവരുടെ ഡാന്‍സ്, അസ്വ ഫാത്തിമയുടെ ഗാനം, ഫാര്‍മസി ടീം, റിസപ്ഷന്-നഴ്സിങ് ടീം എന്നിവരുടെ നൃത്തങ്ങള്‍ എന്നിവ സദസ്സിന്റെ കണ്ണും മനവും കവര്‍ന്നു. ഷിബിലി അവതരിപ്പിച്ച പരമ്പരാഗത അറബിക് സ്റ്റിക് ഡാന്‍സ് നവ്യാനുഭമായി.
സില്‍വ പുയോ ബിംഗോ അവതരിപ്പിച്ച മിമിക്രി സദസ്സിനെ ചിരിയില്‍ മുക്കി.ഇന്റേണല്‍ മെഡിസിന് സ്പെഷലിസ്റ്റുമാരായ ഡോ. ഡേവിസ്, ഡോ. നജീബ് അബൂബക്കര്‍, അസ്ഥിരോഗ വിദഗ്ധന്‍ ഡോ. ടാറ്റാ റാവു എന്നിവര്‍ ഹിറ്റ് ഗാനങ്ങളുമായെത്തി കാണികള്‍ക്ക് ഹരം പകര്‍ന്നു. ജലീല്‍, ഷാനി ടീം സംഘഗാനം ആലപിച്ചു. മജീദ് അവതരിപ്പിച്ച മാജിക് ഷോ സദസ്സിന് വിസ്മയമായി.
മനോഹരമായ കരോള്‍ ഗാനങ്ങള്‍ വേദിയിലെത്തിയ മാസ് കരോള്‍ മത്സരത്തില്‍ നഴ്സിങ് ടീം ഒന്നാം സ്ഥാനവും ഫാര്‍മസി ടീം രണ്ടാം സ്ഥാനവും നേടി. ഈറ്റ് ദ ബിസ്ക്കറ്റ് ചാലഞ്ചില്‍ ശാലു ഒന്നാം സ്ഥാനവും നീതു രണ്ടാം സ്ഥാനവും നേടി. ഡംബ്ഷറാഡ്സ് മത്സരത്തില്‍ യാസിന്-ഫൈസല്‍ ടീം ഒന്നാം സ്ഥാനവും നീതു-സൗമ്യ ടീം രണ്ടാം സ്ഥാനവും നേടി. സമാപനമായി നടന്ന റാഫിള്‍ ഡ്രോയില്‍ ഷാജി, ജെനി, ഡോ. ബെറ്റി എന്നിവര്‍ യാഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സമ്മാനങ്ങള്‍ നേടി.
വിവിധ മത്സര വിജയികള്‍ക്ക് ഡയറക്ടര്‍ ഷബീര്‍ അലി, ഡോ. പ്രോമനന്ദ്, ഡോ. അശ്വിജ്, ഡോ. സുല്‍ത്താന, ഡോ. ഷഹീര്‍, ഡോ. സാദിയ, ഡോ. ബിന്‍സി, മാനേജര്‍മാരായ സക്കീര്‍ ഹുസൈന്, ഷീല അനില്‍, കെഎം ഫൈസല്‍, ഷാഹിര്‍ എംവി, ഷഹ്ഫാദ്, അനസ്, ഷാജി മന്‍സൂര്‍, ഇന്‍ഷുറന്‍സ് കോഓഡിനേറ്റര്‍ സാദിഖ് എന്നിവര്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു.
ഷിഫ അല്‍ ജസീറ ആശുപത്രി ഓഡിറ്റോറിയത്തില്‍ നടന്ന ആഘോഷ പരിപാടിയില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജര്‍ സുല്‍ഫീക്കര്‍ കബീർ, ക്വാളിറ്റി മാനേജര്‍ ആന്‍സി അച്ചന്‍കുഞ്ഞ് എന്നിവര്‍ അവതാരകരായി. ഫാര്‍മസി മാനേജര്‍ നൗഫല്‍ ടി.സി, ഷേര്‍ലിഷ് ലാല്‍, അനസ്, നസീര്‍ പാണക്കാട്, അമല്‍ ബേബി, സിസ്റ്റര്‍ മായ തുടങ്ങിയവര്‍ നേതൃതം നല്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

