Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightആ​ര​വ​വും...

ആ​ര​വ​വും ആ​വേ​ശ​വു​മാ​യി ഷി​ഫ അ​ല്‍ ജ​സീ​റ ഓ​ണാ​ഘോ​ഷം

text_fields
bookmark_border
ആ​ര​വ​വും ആ​വേ​ശ​വു​മാ​യി ഷി​ഫ അ​ല്‍ ജ​സീ​റ ഓ​ണാ​ഘോ​ഷം
cancel
camera_alt

ഷിഫ അല്‍ ജസീറ ആശുപത്രിയിൽ നടന്ന ഓണാഘോഷം

മ​നാ​മ: ന​യ​ന​മ​നോ​ഹ​ര പ​രി​പാ​ടി​ക​ളോ​ടെ ഷി​ഫ അ​ല്‍ ജ​സീ​റ ഓ​ണം ആ​ഘോ​ഷി​ച്ചു. ഓ​ണ​പ്പൂ​ക്ക​ളം, ഓ​ണ​പ്പാ​ട്ടു​ക​ള്‍, തി​രു​വാ​തി​ര​ക്ക​ളി, വി​വി​ധ ഓ​ണ​ക്ക​ളി​ക​ള്‍, വ​ടം​വ​ലി തു​ട​ങ്ങി​യ​വ ആ​ഘോ​ഷ​ത്തി​ന് ആ​ര​വ​വും ആ​വേ​ശ​വും പ​ക​ര്‍ന്നു. പ​ര​മ്പ​രാ​ഗ​ത വ​സ്ത്ര​ങ്ങ​ള്‍ ധ​രി​ച്ച് ആ​ശു​പ​ത്രി​യി​ലെ ഡോ​ക്ട​ര്‍മാ​രും ജീ​വ​ന​ക്കാ​രും ആ​ഘോ​ഷ​ത്തെ വ​ര​വേ​റ്റു. സ്‌​പെ​ഷ​ലി​സ്റ്റ് ഇ​ന്റേ​ണി​സ്റ്റ് ഡോ. ​ഡേ​വി​സ് കു​ഞ്ഞി​പ്പാ​ലു ഗൃ​ഹാ​തു​ര​ത്വം ഉ​ണ​ര്‍ത്തു​ന്ന ഓ​ണ​പ്പാ​ട്ടു​ക​ളു​മാ​യി വേ​ദി​യി​ല്‍ എ​ത്തി. സ്‌​പെ​ഷ​ലി​സ്റ്റ് ഓ​ര്‍ത്തോ​പീ​ഡി​ക് സ​ര്‍ജ​ന്‍ ഡോ. ​ടാ​റ്റ റാ​വു ബോ​ളി​വു​ഡ് ഹി​റ്റു​ക​ളും ആ​ല​പി​ച്ചു. കേ​ര​ള​ത്ത​നി​മ​യാ​ര്‍ന്ന ച​ടു​ല​മാ​യ ചു​വ​ടു​ക​ളു​മാ​യി ജീ​വ​ന​ക്കാ​ര്‍ അ​വ​ത​രി​പ്പി​ച്ച തി​രു​വാ​തി​ര​ക്ക​ളി ആ​ഘോ​ഷ​ത്തി​ന് മാ​റ്റു​കൂ​ട്ടി.

സു​ന്ദ​രി​ക്ക് ഒ​രു പൊ​ട്ട്, സാ​രി ഡ്രാ​പ്പി​ങ്, ലെ​മ​ണ്‍-​സ്പൂ​ണ്‍ റെ​യ്‌​സ്, ബ​ലൂ​ണ്‍ പൊ​ട്ടി​ക്ക​ല്‍, ചാ​ക്കി​ലോ​ട്ടം, ഉ​റി​യ​ടി, ക​സേ​ര​ക​ളി തു​ട​ങ്ങി​യ മ​ത്സ​ര​ങ്ങ​ള്‍ അ​ര​ങ്ങേ​റി. വീ​റും വാ​ശി​യും നി​റ​ഞ്ഞ വ​ടം​വ​ലി മ​ത്സ​ര​ത്തി​ല്‍ ഡോ​ക്ട​ര്‍മാ​രു​ടെ ടീ​മും ര​ണ്ടു വ​നി​ത ടീ​മു​ക​ളും ഉ​ള്‍പ്പെ​ടെ എ​ട്ടു ടീ​മു​ക​ള്‍ മാ​റ്റു​ര​ച്ചു. മ​ത്സ​ര​ത്തി​ല്‍ പു​രു​ഷ വി​ഭാ​ഗ​ത്തി​ല്‍ റി​സ​പ്ഷ​നി​സ്റ്റ് ടീ​മും വ​നി​ത വി​ഭാ​ഗ​ത്തി​ല്‍ ന​ഴ്‌​സി​ങ് ടീ​മും വി​ജ​യി​ച്ചു.


ഷി​ഫ അ​ല്‍ ജ​സീ​റ ഹോ​സ്പി​റ്റ​ലി​ന്റെ താ​ഴ​ത്തെ നി​ല​യി​ല്‍ ഒ​രു​ക്കി​യ ആ​ക​ര്‍ഷ​ക​മാ​യ പൂ​ക്ക​ളം നി​ര​വ​ധി പേ​രെ ആ​ക​ര്‍ഷി​ച്ചു. ആ​ഘോ​ഷ​ങ്ങ​ള്‍ക്ക് സ​മാ​പ​ന​മാ​യി ജീ​വ​ന​ക്കാ​ര്‍ക്കും കു​ടും​ബാം​ഗ​ങ്ങ​ള്‍ക്കും വി​ഭ​വ​സ​മൃ​ദ്ധ​മാ​യ ഓ​ണ​സ​ദ്യ​യും ഒ​രു​ക്കി. സി.​ഇ.​ഒ ഹ​ബീ​ബ് റ​ഹ്മാ​ന്‍, ചീ​ഫ് ഓ​പ​റേ​റ്റി​ങ് ഓ​ഫി​സ​ര്‍ ഡോ. ​സാ​യ് ഗി​രി​ധ​ര്‍, മെ​ഡി​ക്ക​ല്‍ ഡ​യ​റ​ക്ട​ര്‍ ഡോ. ​സ​ല്‍മാ​ന്‍ ഗ​രീ​ബ്, മെ​ഡി​ക്ക​ല്‍ അ​ഡ്മി​നി​സ്‌​ട്രേ​റ്റ​ര്‍ ഡോ. ​ഷം​നാ​ദ് മ​ജീ​ദ്, ഡോ​ക്ട​ര്‍മാ​ര്‍, മാ​നേ​ജ​ര്‍മാ​ര്‍, ജീ​വ​ന​ക്കാ​ര്‍ എ​ന്നി​വ​ര്‍ ആ​ഘോ​ഷ​ങ്ങ​ളി​ല്‍ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:OnamBahrainShifa Al JazeeraOnam 2023
News Summary - Shifa Al Jazeera Announced With Excitement
Next Story