ബഹ്റൈനിൽ മാധ്യമ മേഖലയിൽ വനിത കമ്മിറ്റി രൂപവത്കരിക്കുമെന്ന് ശൈഖ സബീക
text_fieldsശൈഖ സബീക ബിൻത്
ഇബ്രാഹിം ആൽ ഖലീഫ
മനാമ: ബഹ്റൈനിൽ മാധ്യമ മേഖലയിൽ ഒരു വനിതാ കമ്മിറ്റി രൂപവത്കരിക്കാനുള്ള തീരുമാനവുമായി ഹമദ് രാജാവിന്റെ ഭാര്യയും സുപ്രീംകൗൺസിൽ ഫോർ വിമൻ (എസ്.ഡബ്ല്യു.സി) പ്രസിഡന്റുമായ ശൈഖ സബീക ബിൻത് ഇബ്രാഹിം ആൽ ഖലീഫ. ഇതു പ്രകാരം തീരുമാനം 2025 (6) പുറപ്പെടുവിച്ചു. ബഹ്റൈന്റെ നേട്ടങ്ങളും ബഹ്റൈൻ സ്ത്രീകളുടെ പുരോഗതിയും ഉയർത്തിക്കാട്ടുന്നതിൽ മാധ്യമങ്ങൾ വഹിക്കുന്ന വർധിച്ചുവരുന്ന പങ്കിനുള്ള അംഗീകാരത്തെ പ്രതിഫലിപ്പിക്കുന്ന, ബഹ്റൈൻ സ്ത്രീകളുടെ പുരോഗതിക്കായുള്ള ദേശീയപദ്ധതി 2025- 2026 അവതരിപ്പിക്കാൻ എസ്.ഡബ്ല്യു.സി. കഴിഞ്ഞ ഏപ്രിലിൽ മാധ്യമപ്രവർത്തകരുമായി നടത്തിയ കൂടിക്കാഴ്ചയെ തുടർന്നാണ് ഈ തീരുമാനം.
മാധ്യമങ്ങളിൽ ബഹ്റൈൻ സ്ത്രീകളുടെ പദവി പരിശോധിക്കുക, ദേശീയ വികസനത്തിൽ പങ്കാളികളെന്ന നിലയിൽ അവരുടെ പങ്ക് പ്രോത്സാഹിപ്പിക്കുക, മാധ്യമ സ്ഥാപനങ്ങളുമായുള്ള സഹകരണം വർധിപ്പിക്കുക, സ്ത്രീകളെക്കുറിച്ചുള്ള മികച്ച മാധ്യമ ചിത്രീകരണങ്ങൾ വർധിപ്പിക്കുക, നേതൃത്വത്തിലൂടെയും നൈപുണ്യ വികസനത്തിലൂടെയും വനിതാ മാധ്യമപ്രവർത്തകരെ ശാക്തീകരിക്കുക എന്നിവയാണ് ഈ കമ്മിറ്റിയുടെ ലക്ഷ്യങ്ങൾ. ടെലിവിഷൻ പരിപാടികൾ, നാടകം, ഓഡിയോ, പ്രിന്റ് - വിഷ്വൽ സോഷ്യൽ മീഡിയ പ്ലാറ്റ്േഫാമുകൾ എന്നിവയിലെ സ്ത്രീ പ്രാതിനിധ്യത്തെക്കുറിച്ചുള്ള മാധ്യമ ഉള്ളടക്കം കമ്മിറ്റി വിശകലനം ചെയ്യുകയും ആവശ്യാനുസൃതം ശിപാർശകൾ നൽകുകയും ചെയ്യും. കൂടാതെ പ്രാദേശിക, അന്തർദേശീയ മാധ്യമങ്ങളിലെ വിജയഗാഥകൾ പ്രദർശിപ്പിച്ചുകൊണ്ട് ബഹ്റൈനി സ്ത്രീകളുടെ പോസിറ്റിവ് ഇമേജും സംഭാവനകളും ഉയർത്തിക്കാട്ടാനും കമ്മിറ്റി ലക്ഷ്യമിടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

