ശൈഖ മായി ബിൻത് മുഹമ്മദ് ആൽ ഖലീഫ യു.എൻ.ഡബ്ല്യു.ടി.ഒ പ്രത്യേക അംബാസഡർ
text_fieldsമനാമ: ബഹ്റൈൻ അതോറിറ്റി ഫോർ കൾചർ ആൻറ് ആൻറിക്വിറ്റീസ് അധ്യക്ഷ ശൈഖ മായി ബിൻത് മുഹമ്മദ് ആൽ ഖലീഫയെ യു.എൻ. വേൾഡ് ടൂറിസം ഒാർഗനൈസേഷൻ (യു.എൻ.ഡബ്ല്യു.ടി.ഒ) പ്രത്യേക അംബാസഡറായി നിയോഗിക്കുന്നതിെൻറ ഭാഗമായുള്ള പരിപാടി മാഡ്രിഡിൽ നടന്നു. സുസ്ഥിര ടൂറിസം വികസന വർഷാചരണത്തിെൻറ പ്രത്യേക അംബാസഡറായാണ് നിയമനം.ഇൗ രംഗത്തെ പ്രവർത്തനങ്ങൾ പരിഗണിച്ചാണ് പുതിയ പദവി നൽകിയത്.
യു.എൻ.ഡബ്ല്യു.ടി.ഒ സെക്രട്ടറി ജനറൽ താലിബ് റിഫായ് ഉൾപ്പെടെ മുതിർന്ന നിരവധി ഉദ്യോഗസ്ഥരും നയതന്ത്രജ്ഞരും ചടങ്ങിൽ പെങ്കടുത്തു.പുതിയ പദവിയിൽ ഏറെ സന്തോഷമുണ്ടെന്ന് ശൈഖ മായി പറഞ്ഞു.
കൊളംബിയ പ്രസിഡൻറ് ജുവാൻ മാന്വൽ സാേൻറാസ്, ലൈബീരിയ പ്രസിഡൻറ് എല്ലൻ േജാൺസൺ സിർലീഫ് തുടങ്ങി മറ്റ് ആറ് പ്രമുഖ വ്യക്തികളെയും യു.എൻ.ഡബ്ല്യു.ടി.ഒ ഇൗ വർഷത്തെ അംബാസഡർമാരായി തെരഞ്ഞെടുത്തിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
