ബഹ്റൈനിലെ പുതിയ തുർക്കി അംബാസഡറെ ശൈഖ മയ് സ്വീകരിച്ചു
text_fieldsബഹ്റൈനിലെ പുതിയ തുർക്കി അംബാസഡറുമായി പാരമ്പര്യ-സാംസ്കാരിക അതോറിറ്റി ചെയർപേഴ്സൻ ശൈഖ മയ് ബിൻത് മുഹമ്മദ് ആൽ ഖലീഫ കൂടിക്കാഴ്ച നടത്തുന്നു
മനാമ: ബഹ്റൈനിലെ പുതിയ തുർക്കി അംബാസഡർ എസിൻ കാക്കലുമായി ബഹ്റൈൻ പാരമ്പര്യ-സാംസ്കാരിക അതോറിറ്റി ചെയർപേഴ്സൻ ശൈഖ മയ് ബിൻത് മുഹമ്മദ് ആൽ ഖലീഫ കൂടിക്കാഴ്ച നടത്തി. ഇരുരാജ്യങ്ങളും നിലനിൽക്കുന്ന ബന്ധവും വിവിധ മേഖലകളിലെ സഹകരണവും മതിപ്പുളവാക്കുന്നതാണെന്ന് വിലയിരുത്തി.
ബഹ്റൈനും തുർക്കിയും സാംസ്കാരിക മേഖലകളിൽ സഹകരിക്കുന്ന സാധ്യതകളും ചർച്ച ചെയ്തു. ബഹ്റൈൻ പാരമ്പര്യവും സംസ്കാരവും നിലനിർത്താൻ അതോറിറ്റി നടത്തുന്ന ശ്രമങ്ങളെ അംബാസഡർ അഭിനന്ദിച്ചു. ഏൽപിക്കപ്പെട്ട ചുമതല ഭംഗിയായി നിർവഹിക്കാൻ അംബാസഡർക്ക് സാധിക്കട്ടെയെന്ന് ശൈഖ മയ് ആശംസിച്ചു.

