Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ശൈഖ ഹല ബിന്ദ്​ ദുഅ​ജ്​ അൽ ഖലീഫ അന്തരിച്ചു

text_fields
bookmark_border
ശൈഖ ഹല ബിന്ദ്​ ദുഅ​ജ്​ അൽ ഖലീഫ അന്തരിച്ചു
cancel

മനാമ: ബഹ്​റൈൻ രാജകുടുംബത്തിലെ ​ശൈഖ്​ ഇൗസ ബിൻ സൽമാൻ ബിൻ ഹമദ്​ അൽ ഖലീഫയുടെയും ശൈഖ്​ മുഹമ്മദ്​ ബിൻ സൽമാൻ ബിൻ ഹമദ്​ അൽ ഖലീഫയുടെയും മാതാവ്​ ​ശൈഖ ഹല ബിന്ദ്​ ദുഅ​ജ്​ അൽ ഖലീഫ അന്തരിച്ചു. റോയൽ കോർട്ട്​ വാർത്തകുറിപ്പിലാണ് മരണവിവരം ലോകത്തെ അറിയിച്ചത്. 

 

യു.എ.ഇ പ്രസിഡൻറ് ശൈഖ് ഖലീഫ ബിൻ സായിദ് അൽ നഹ്​യാൻ, യു.എ.ഇ വൈസ്​പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ്​ മുഹമ്മദ്​ ബിൻ റാശിദ്​ അൽ മക്​തും, അബൂദബി കിരീടാവകാശി അബൂദബി കിരീടാവകാശിയും യു.എ.ഇ സായുധ സേനാ ഡെപ്യൂട്ടി സുപ്രീം കമാൻഡറുമായ ജനറൽ ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്​യാൻ അടക്കമുള്ളവർ ശൈഖ ഹലയുടെ നിര്യാണത്തിൽ അനുശോചനം അറിയിച്ചു.

 

ജീവകാരുണ്യ പ്രവർത്തനങ്ങളിലൂടെ അറിയപ്പെട്ടിരുന്ന ശൈഖ ഹല ആണ് 2003ൽ രാജ്യത്ത് ബാലപീഡനങ്ങൾക്കെതിരായ പരിപാടികൾക്ക് തുടക്കമിട്ടതെന്ന് ബഹറൈൻ വാർത്താ ഏജൻസി (ബി.എൻ.സി) റിപ്പോർട്ട് ചെയ്തു.
Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Sheikha Hala bint Duaij Al Khalifa, wife of Bahrain’s crown prince passes away -Gulf News
Next Story