Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightയുവജന കായിക രംഗത്ത്...

യുവജന കായിക രംഗത്ത് പുതിയ പദ്ധതികളുമായി ശൈഖ് നാസർ; സുപ്രധാന യോഗം ചേർന്നു

text_fields
bookmark_border
യുവജന കായിക രംഗത്ത് പുതിയ പദ്ധതികളുമായി ശൈഖ് നാസർ; സുപ്രധാന യോഗം ചേർന്നു
cancel
camera_alt

യോഗത്തിൽ പങ്കെടുക്കുന്ന ശൈഖ് നാസർ

മനാമ: രാജാവിന്റെ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായുള്ള പ്രതിനിധിയും യുവജന കായിക കാര്യങ്ങൾക്കായുള്ള സുപ്രധാന കൗൺസിൽ ചെയർമാനുമായ ശൈഖ് നാസർ ബിൻ ഹമദ് ആൽ ഖലീഫയുടെ അധ്യക്ഷതയിൽ 2026 വർഷത്തെ സുപ്രീം കൗൺസിൽ ഫോർ യൂത്ത് ആൻഡ് സ്പോർട്സ് യോഗം ചേർന്നു. യുവജന കായിക മേഖലകളുടെ വളർച്ച ലക്ഷ്യമിട്ടുള്ള വിവിധ തന്ത്രപരമായ പദ്ധതികളും നിർദ്ദേശങ്ങളും യോഗം അവലോകനം ചെയ്തു.

അന്താരാഷ്ട്ര യുവജന ദിനത്തിൽ ബഹ്‌റൈൻ യുവജനങ്ങൾക്ക് ശൈഖ് നാസർ ആശംസകൾ നേർന്നു. വിവിധ മേഖലകളിൽ ബഹ്‌റൈൻ യുവത കൈവരിച്ച നേട്ടങ്ങളിൽ അഭിമാനിക്കുന്നതായി അദ്ദേഹം പറഞ്ഞു. സുസ്ഥിര വികസന ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനൊപ്പം, യുവജനങ്ങളുടെ അഭിലാഷങ്ങൾ നിറവേറ്റുന്ന തരത്തിലുള്ള പദ്ധതികൾക്ക് കൗൺസിൽ രൂപം നൽകിവരുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

പ്രൊഫഷണൽ കായിക താരങ്ങൾക്കും അവരുടെ കുടുംബാംഗങ്ങൾക്കും ബഹ്‌റൈനിൽ പ്രവേശിക്കുന്നതിനും താമസിക്കുന്നതിനുമുള്ള സമഗ്രമായ റെഗുലേറ്ററി ഫ്രെയിംവർക്ക് രൂപീകരിക്കുന്നതിന്റെ ഭാഗമായി പ്രത്യേക വിസ ഏർപ്പെടുത്തുന്ന പദ്ധതി യോഗം വിലയിരുത്തി. കായിക താരങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കാനും ദേശീയ ക്ലബ്ബുകളെ പിന്തുണയ്ക്കാനും ഇത് സഹായകരമാകും. ആഭ്യന്തര മന്ത്രാലയവുമായി ചേർന്ന് ഇതിനുള്ള നടപടികൾ പൂർത്തിയാക്കാൻ ജനറൽ സ്പോർട്സ് അതോറിറ്റിയോട് നിർദ്ദേശിച്ചു.

ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി, റസ്റ്റാറന്റുകളിൽ നൽകുന്ന ഭക്ഷണത്തിലെ കലോറി അളവ് വ്യക്തമാക്കുന്ന സംവിധാനം നടപ്പിലാക്കുന്നത് പരിശോധിക്കാൻ ആരോഗ്യ മന്ത്രാലയത്തിനും വ്യവസായ-വാണിജ്യ മന്ത്രാലയത്തിനും കൗൺസിൽ നിർദ്ദേശം നൽകി. യുവാക്കൾക്ക് തൊഴിൽ വിപണിയിൽ കൂടുതൽ അവസരങ്ങൾ ഉറപ്പാക്കുന്നതിനുള്ള നിയമപരമായ ഭേദഗതികളും തൊഴിൽ മേഖലയുടെ ഉന്നമനത്തിനായുള്ള വിവിധ നിർദ്ദേശങ്ങളും യോഗം ചർച്ച ചെയ്തു.

യുവജന ശാക്തീകരണത്തിന്റെ ഭാഗമായി, ഭാവിയിലെ നൈപുണ്യങ്ങൾ, നവീകരണം, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, സംരംഭകത്വം എന്നിവയ്ക്ക് ഊന്നൽ നൽകിക്കൊണ്ടുള്ള പതിനഞ്ചാമത് 'യൂത്ത് സിറ്റി 2030' പദ്ധതിയുടെ പ്രമേയവും ഒരുക്കങ്ങളും കൗൺസിൽ അവലോകനം ചെയ്തു. രാജ്യത്തെ യുവജന-കായിക നിക്ഷേപങ്ങളുടെ മുൻനിര മാതൃകയായി ബഹ്‌റൈനെ മാറ്റുന്നതിനായി ഒറ്റക്കെട്ടായി പ്രവർത്തിക്കാനും, ഉന്നത നിലവാരമുള്ള പദ്ധതികളുടെ നടപ്പിലാക്കൽ വേഗത്തിലാക്കാനും യോഗാന്ത്യത്തിൽ ശൈഖ് നാസർ ബിൻ ഹമദ് ആഹ്വാനം ചെയ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:supreme councilBahrainSheikh Nasser bin Hamad
News Summary - Sheikh Nasser with new projects in the field of youth sports
Next Story