Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഖത്തർ ഇന്റർനാഷനൽ 160 കി.മീ എൻഡ്യൂറൻസ് റേസിൽ പങ്കെടുത്ത് ശൈഖ് നാസർ

text_fields
bookmark_border
ഖത്തർ ഇന്റർനാഷനൽ   160 കി.മീ എൻഡ്യൂറൻസ് റേസിൽ പങ്കെടുത്ത് ശൈഖ് നാസർ
cancel
camera_alt

160 കി.മീ എൻഡ്യൂറൻസ് റേസിൽ പങ്കെടുക്കുന്ന ശൈഖ് നാസർ

മനാമ: ഹമദ് രാജാവിന്റെ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും യുവജന കാര്യങ്ങൾക്കുമുള്ള പ്രതിനിധിയും റോയൽ എൻഡ്യൂറൻസ് ടീം ക്യാപ്റ്റനുമായ ശൈഖ് നാസർ ബിൻ ഹമദ് ആൽ ഖലീഫ ഖത്തർ ഇന്റർനാഷണൽ 160 കിലോമീറ്റർ എൻഡ്യൂറൻസ് റേസിൽ പങ്കെടുത്തു. പ്രമുഖ റൈഡർമാർ അണിനിരന്ന മികച്ച മത്സര പോരാട്ടത്തിനാണ് ഖത്തർ വേദിയായത്. റോയൽ എൻഡ്യൂറൻസ് ടീമിന്റെ മുൻകൂട്ടി നിശ്ചയിച്ച പ്രോഗ്രാമിന്റെ ഭാഗമായാണ് ഖത്തറിലെ മത്സരത്തിൽ പങ്കെടുത്തതെന്ന് ശൈഖ് നാസർ വ്യക്തമാക്കി.

യു.എ.ഇയിൽ നടക്കാനിരിക്കുന്ന വേൾഡ് എൻഡ്യൂറൻസ് ചാമ്പ്യൻഷിപ്പിലേക്ക് യോഗ്യത നേടുന്നതിന് ഇത്തരം മത്സരങ്ങൾ അത്യന്താപേക്ഷിതമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. വരാനിരിക്കുന്ന വലിയ ചാമ്പ്യൻഷിപ്പുകൾക്ക് മുന്നോടിയായി ടീമിലെ കുതിരകളുടെയും റൈഡർമാരുടെയും സാങ്കേതിക മികവും സജ്ജീകരണങ്ങളും വിലയിരുത്താൻ ഈ റേസ് സഹായിച്ചതായി അദ്ദേഹം പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Sheikh Nasser participates in the Qatar International 160 km Endurance Race
Next Story