Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

യു.എസ്. ആർമി സെൻട്രൽ കമാൻഡറുമായി കൂടിക്കാഴ്ച നടത്തി ശൈഖ് നാസർ

text_fields
bookmark_border
യു.എസ്. ആർമി സെൻട്രൽ കമാൻഡറുമായി കൂടിക്കാഴ്ച നടത്തി ശൈഖ് നാസർ
cancel
camera_alt

ശൈഖ് നാസർ ബിൻ ഹമദ് ആൽ ഖലീഫ, യു.എസ് ആർമി സെൻട്രൽ കമാൻഡർ ലെഫ്റ്റനന്റ് ജനറൽ കെവിൻ ലേഹിയുമായി കൂടിക്കാഴ്ചക്കിടെ

മനാമ: ബഹ്‌റൈൻ ദേശീയ സുരക്ഷാ ഉപദേഷ്ടാവും റോയൽ ഗാർഡ് കമാൻഡറുമായ ലെഫ്റ്റനന്റ് ജനറൽ ശൈഖ് നാസർ ബിൻ ഹമദ് ആൽ ഖലീഫ, യു.എസ് ആർമി സെൻട്രൽ ആൻഡ് തേർഡ് ആർമി കമാൻഡർ ലെഫ്റ്റനന്റ് ജനറൽ കെവിൻ ലേഹിയുമായി കൂടിക്കാഴ്ച നടത്തി.

ഡെപ്യൂട്ടി നാഷണൽ സെക്യൂരിറ്റി അഡ്വൈസർ ശൈഖ് ഖാലിദ് ബിൻ അലി ബിൻ ജാബർ ആൽ ഖലീഫയും ചടങ്ങിൽ സന്നിഹിതരായിരുന്നു.

ബഹ്‌റൈനും അമേരിക്കയും തമ്മിലുള്ള ദീർഘകാല സുഹൃദ്ബന്ധവും തന്ത്രപരമായ പങ്കാളിത്തവും വിവിധ മേഖലകളിൽ കൂടുതൽ പുരോഗതി കൈവരിച്ചതായി ശൈഖ് നാസർ ബിൻ ഹമദ് വ്യക്തമാക്കി. ഇത് ഇരുരാജ്യങ്ങളുടെയും പരസ്പര സഹകരണത്തിന്റെ ആഴം വ്യക്തമാക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.

പ്രാദേശികവും അന്തർദേശീയവുമായ പുതിയ സംഭവവികാസങ്ങളും മിഡിൽ ഈസ്റ്റിലെ നിലവിലെ സുരക്ഷാ സ്ഥിതിഗതികളും യോഗം വിലയിരുത്തി. മേഖലയിലെ സമാധാനവും സുസ്ഥിരതയും നിലനിർത്തുന്നതിനായി ഇരുരാജ്യങ്ങളും തമ്മിലുള്ള സുരക്ഷാ ഏകോപനവും കൂടിയാലോചനകളും കൂടുതൽ ശക്തിപ്പെടുത്തേണ്ടതിന്റെ ആവശ്യകതയും ചർച്ചയിൽ ഉയർന്നുവന്നു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Sheikh Nasser meets with US Army Central Commander
Next Story