Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightയു.കെ പ്രതിരോധ...

യു.കെ പ്രതിരോധ ഉപമേധാവിയുമായി കൂടിക്കാഴ്ച നടത്തി ശൈഖ് നാസർ

text_fields
bookmark_border
യു.കെ പ്രതിരോധ ഉപമേധാവിയുമായി കൂടിക്കാഴ്ച നടത്തി ശൈഖ് നാസർ
cancel
camera_alt

യു.കെ പ്രതിരോധ ഉപമേധാവിയും ശൈഖ് നാസറും കൂടിക്കാഴ്ചക്കിടെ

മനാമ: ദേശീയ സുരക്ഷാ ഉപദേഷ്ടാവും റോയൽ ഗാർഡ് കമാൻഡറുമായ മേജർ ജനറൽ ശൈഖ് നാസർ ബിൻ ഹമദ് ആൽ ഖലീഫ, യു.കെ പ്രതിരോധ ഉപമേധാവിയും ഡിപ്ലോമാറ്റിക് ഓപ്പറേഷൻസ് ഡെപ്യൂട്ടി ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫുമായ ലെഫ്റ്റനന്റ് ജനറൽ സർ ചാർലി കോളിൻസുമായി കൂടിക്കാഴ്ച നടത്തി. നാഷണൽ സെക്യൂരിറ്റി അഡൈ്വസർ ഡെപ്യൂട്ടി ശൈഖ് ഖാലിദ് ബിൻ അലി ബിൻ ജാബർ ആൽ ഖലീഫ, സ്ട്രാറ്റജിക് സെക്യൂരിറ്റി ബ്യൂറോ ഹെഡ് ശൈഖ് അഹമ്മദ് ബിൻ അബ്ദുൽ അസീസ് ആൽ ഖലീഫ എന്നിവരും ചടങ്ങിൽ സന്നിഹിതരായിരുന്നു.

ചർച്ചയുടെ തുടക്കത്തിൽ സർ ചാർലി കോളിൻസിനെ സ്വാഗതം ചെയ്ത ശൈഖ് നാസർ, ബഹ്‌റൈനും യു.കെയും തമ്മിലുള്ള ചരിത്രപരവും തന്ത്രപരവുമായ ബന്ധത്തിന്റെ ആഴം എടുത്തുപറഞ്ഞു. പ്രത്യേകിച്ച് സൈനിക, പ്രതിരോധ മേഖലകളിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം ശക്തമായി തുടരുന്നതായും, സമഗ്ര സുരക്ഷാ-സമൃദ്ധി ഏകീകരണ കരാർ ഇരു രാജ്യങ്ങളുടെയും പങ്കാളിത്തത്തിന് നിർണായക അടിത്തറയാണെന്നും അദ്ദേഹം വ്യക്തമാക്കി. പരസ്പര താൽപ്പര്യമുള്ള വിഷയങ്ങളും, പ്രാദേശിക-അന്തർദേശീയ തലങ്ങളിലെ പുതിയ സംഭവവികാസങ്ങളും യോഗം ചർച്ച ചെയ്തു. സുരക്ഷയും സ്ഥിരതയും ഉറപ്പാക്കുന്നതിനായി ഇരു രാജ്യങ്ങളും തമ്മിലുള്ള ഏകോപനവും കൂടിയാലോചനകളും ശക്തിപ്പെടുത്തേണ്ടതിന്റെ ആവശ്യകതയും നേതാക്കൾ വിലയിരുത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ukBehrain
News Summary - യു.കെ പ്രതിരോധ ഉപമേധാവിയുമായി കൂടിക്കാഴ്ച നടത്തി ശൈഖ് നാസർ
Next Story