റോയൽ എൻഡുറൻസ് ടീമിന്റെ പരിശീലനം നേരിട്ട് കാണാനെത്തി ശൈഖ് നാസർ
text_fieldsറോയൽ എൻഡുറൻസ് ടീമിന്റെ പരിശീലനം നേരിട്ട് കാണാനെത്തിയ ശൈഖ് നാസർ ബിൻ ഹമദ് ആൽ ഖലീഫ
മനാമ: യു.എ.ഇ പ്രസിഡന്റ്സ് കപ്പ് കുതിരയോട്ട മത്സരത്തിനൊരുങ്ങുന്ന റോയൽ എൻഡുറൻസ് ടീമിന്റെ പരിശീലനം നേരിട്ട് കാണാനെത്തി മാനുഷിക കാര്യങ്ങൾക്കും യുവജനകാര്യങ്ങൾക്കുമുള്ള ഹമദ് രാജാവിന്റെ പ്രതിനിധി ശൈഖ് നാസർ ബിൻ ഹമദ് ആൽ ഖലീഫ. യു.എ.ഇ വൈസ് പ്രസിഡന്റും ഉപപ്രധാനമന്ത്രിയും പ്രസിഡൻഷ്യൽ കോടതി ചെയർമാനുമായ ശൈഖ് മൻസൂർ ബിൻ സായിദ് ആൽ നഹ് യാന്റെ രക്ഷാകർതൃത്വത്തിൽ യു.എ.ഇയിലെ അൽ വത്ബ എമിറേറ്റ്സ് ഇന്റർനാഷനൽ വില്ലേജിൽ നടക്കാനിരിക്കുന്ന 160 കിലോ മീറ്റർ കുതിരയോട്ട മത്സരത്തിനാണ് ബഹ്റൈന്റെ റോയൽ എൻഡുറൻസ് ടീം ഒരുങ്ങുന്നത്.
ടീമിന്റെ പരിശീലനം നേരിട്ട് കണ്ട ശൈഖ് നാസർ ടീമിന്റെ പ്രകടനത്തെ വിലയിരുത്തുകയും വേണ്ട നിർദേശങ്ങൾ നൽകുകയും ചെയ്തു.പ്രസിഡന്റ് കപ്പിൽ മികച്ച പ്രകടനം കാഴ്ചവെക്കാനും ലക്ഷ്യങ്ങൾ നിറവേറ്റാനും വിജയത്തിനും റോയൽ എൻഡുറൻസ് ടീമംഗങ്ങൾക്ക് ശൈഖ് നാസർ ആശംസകൾ നേർന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

