എൻഡുറൻസ് റൈഡ് ഫെസ്റ്റിവലിൽ വീക്ഷിക്കാനെത്തി ശൈഖ് നാസർ
text_fieldsമത്സരം വീക്ഷിക്കുന്ന ശൈഖ് നാസർ ബിൻ ഹമദ് ആൽ ഖലീഫ
മനാമ: മജസ്റ്റി കിങ്സ് കപ്പ് എൻഡുറൻസ് റൈഡ് ഫെസ്റ്റിവലിൽ പങ്കെടുത്ത് മാനുഷിക കാര്യങ്ങൾക്കും യുവജനകാര്യങ്ങൾക്കുമുള്ള ഹമദ് രാജാവിന്റെ പ്രതിനിധി ശൈഖ് നാസർ ബിൻ ഹമദ് ആൽ ഖലീഫ. ബഹ്റൈൻ ഇന്റർനാഷനൽ എൻഡുറൻസ് വില്ലേജിൽ ബഹ്റൈൻ റോയൽ ഇക്വസ്ട്രിയൽ ആൻഡ് എൻഡുറൻസ് ഫെഡറേഷൻ (ബ്രീഫ്) സംഘടിപ്പിച്ച മത്സരത്തിൽ വിവിധ എൻഡുറൻസ് വിഭാഗങ്ങളിലായി നിരവധി റൈഡർമാർ മാറ്റുരച്ചു. ശൈഖ് നാസർ മത്സരങ്ങൾ ആവേശപൂർവം വീക്ഷിക്കുകയും ആസ്വദിക്കുകയും ചെയ്തു.
കുതിരയോട്ട മത്സരത്തിൽനിന്ന്
പിന്നീട് ജൂനിയേഴ്സ് 120 കിലോമീറ്റർ മത്സരത്തിന് മാർഗനിർദേശങ്ങളും പിന്തുണയുമായി ശൈഖ് നാസർ കളത്തിലുമിറങ്ങി. കുതിരസവാരിക്കുള്ള രാജകീയ പിന്തുണ അദ്ദേഹം മത്സരാർഥികളെയും സംഘാടകരെയും അറിയിച്ചു. രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫയുടെ നേതൃത്വത്തിൽ കുതിരസവാരി വിനോദങ്ങൾ, മത്സരങ്ങൾ പ്രത്യേകിച്ച് എൻഡുറൻസ് റേസിങ് വികസിപ്പിക്കുന്നതിനുള്ള പ്രതിബദ്ധതയെയും അദ്ദേഹം സൂചിപ്പിച്ചു. ഹമദ് രാജാവിന്റെ പിന്തുണ എൻഡുറൻസ് കായിക വിനോദങ്ങളുടെ വളർച്ചക്കും മത്സരാർഥികളുടെയും പരിശീലകരുടെയും പുരോഗതിക്കും കാരണമായിട്ടുണ്ടെന്നും ശൈഖ് നാസർ പറഞ്ഞു.
ജൂനിയേഴ്സ് മത്സരത്തിലെ വിജയികളെ അഭിനന്ദിച്ച അദ്ദേഹം വരാനിരിക്കുന്ന മത്സരങ്ങളിൽ പങ്കെടുക്കുന്ന മറ്റു മത്സരാർഥികൾക്ക് വിജയാശംസകൾ നേരുകയും ചെയ്തു. ശേഷം വിജയികൾക്ക് ഖത്തർ എൻഡുറൻസ് റേസിങ് ക്ലബിന്റെ ഡയറക്ടർ ബോർഡ് ചെയർമാൻ ശൈഖ് മുഹമ്മദ് ബിൻ നവാഫ് ആൽഥാനിയുടെ സാന്നിധ്യത്തിൽ ശൈഖ് നാസർ സമ്മാനം വിതരണം ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

