ശൈഖ് നാസിർ ബിൻ ഹമദിന് അറബ് കായികവ്യക്തിത്വ അവാർഡ്
text_fieldsശൈഖ് നാസിർ ബിൻ ഹമദ്
മനാമ: സ്പോർട്സ് യുവജന കാര്യങ്ങൾക്കായുള്ള ഹമദ് രാജാവിന്റെ പ്രതിനിധിയും കായിക, യുവജന ഉന്നതാധികാര സമിതി ചെയർമാനുമായ ശൈഖ് നാസിർ ബിൻ ഹമദ് ആൽഖലീഫക്ക് അറബ് കായികവ്യക്തിത്വ അവാർഡ്.
കഴിഞ്ഞ ദിവസം ദുബൈയിൽ നടന്ന പ്രഥമ അന്താരാഷ്ട്ര കായിക ഉച്ചകോടിയോടനുബന്ധിച്ചായിരുന്നു അവാർഡ് പ്രഖ്യാപനം. ‘സ്പോർട്സ് ലോകത്തെ ഒന്നിപ്പിക്കുന്നു’ എന്ന തലക്കെട്ടിൽ ദുബൈ സ്പോർട്സ് അതോറിറ്റിയാണ് ഉച്ചകോടി സംഘടിപ്പിച്ചത്.
വിവിധ രാജ്യങ്ങളിൽനിന്നായി 1500ൽ അധികം സ്പോർട്സ് മേഖലകളിൽനിന്നുള്ള വ്യക്തിത്വങ്ങൾ പങ്കെടുത്ത ചടങ്ങിൽ സ്പോർട്സ് രംഗത്ത് മികവ് തെളിയിച്ചവരെ ആദരിക്കുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

