Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightകൊല്ലപ്പെട്ട സ്വദേശി...

കൊല്ലപ്പെട്ട സ്വദേശി വനിതയുടെ കുടുംബത്തെ സന്ദർശിച്ച് ശൈഖ് നാസറും ശൈഖ് ഖാലിദും

text_fields
bookmark_border
കൊല്ലപ്പെട്ട സ്വദേശി വനിതയുടെ കുടുംബത്തെ സന്ദർശിച്ച് ശൈഖ് നാസറും ശൈഖ് ഖാലിദും
cancel
camera_alt

കൊല്ലപ്പെട്ട സ്വദേശി വനിതയുടെ വീട്ടിൽ സന്ദർശനത്തിനെത്തിയ ശൈഖ് നാസറും ശൈഖ് ഖാലിദും 

മനാമ: ഇറാന്‍റെ ആക്രമണത്തെത്തുടർന്ന് ജീവൻ നഷ്ടപ്പെട്ട ബഹ്റൈനി വനിതയുടെ കുടുംബത്തെ ദേശീയ സുരക്ഷാ ഉപദേഷ്ടാവും റോയൽ ഗാർഡ് കമാൻഡറുമായ ലെഫ്റ്റനൻ്റ് ജനറൽ ശൈഖ് നാസർ ബിൻ ഹമദ് ആൽ ഖലീഫ സന്ദർശിച്ചു. സായുധ സേനയുടെ സുപ്രീം കമാൻഡർ കൂടിയായ രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫയുടെ അനുശോചനം അദ്ദേഹം കുടുംബത്തെ അറിയിച്ചു.

റോയൽ ഗാർഡ് സ്‌പെഷ്യൽ ഓപ്പറേഷൻസ് കമാൻഡർ കേണൽ ശൈഖ് ഖാലിദ് ബിൻ ഹമദ് ആൽ ഖലീഫയും കുടുംബത്തിന് അനുശോചനം രേഖപ്പെടുത്തി. ക്യാപിറ്റൽ ഗവർണർ ശൈഖ് ഖാലിദ് ബിൻ ഹമൂദ് അൽ ഖലീഫയും ഇവരെ അനുഗമിച്ചു. പരേതയുടെ കുടുംബത്തോടുള്ള ബഹ്റൈൻ ജനതയുടെ പൂർണമായ ഐക്യദാർഢ്യം ശൈഖ് നാസർ അറിയിച്ചു. ഹമദ് രാജാവിൻ്റെ നേതൃത്വത്തിൽ ബഹ്റൈൻ രാജ്യം എന്നും സുരക്ഷിതവും സുസ്ഥിരവുമായിരിക്കുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:BahrainSheikh KhalidSheikh Nasser
News Summary - Sheikh Nasser and Sheikh Khalid visit the family of the murdered native woman
Next Story