Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightയ​ങ് റൈ​ഡേ​ഴ്സ്...

യ​ങ് റൈ​ഡേ​ഴ്സ് കു​തി​ര​യോ​ട്ട മ​ത്സ​ര​ത്തി​ന് ആ​വേ​ശ​മാ​യി ശൈ​ഖ് നാ​സ​റും കു​ട്ടി​ക​ളും

text_fields
bookmark_border
യ​ങ് റൈ​ഡേ​ഴ്സ് കു​തി​ര​യോ​ട്ട മ​ത്സ​ര​ത്തി​ന് ആ​വേ​ശ​മാ​യി ശൈ​ഖ് നാ​സ​റും കു​ട്ടി​ക​ളും
cancel
camera_alt

ശൈ​ഖ് നാ​സ​ർ ബി​ൻ ഹ​മ​ദ് അ​ൽ ഖ​ലീ​ഫ കു​ട്ടി​ക​ളോ​ടൊ​പ്പം



മ​നാ​മ: ക​​ഴി​ഞ്ഞ ദി​വ​സം ന​ട​ന്ന ശൈ​ഖ് ഖാ​ലി​ദ് ബി​ൻ ഹ​മ​ദ് ആ​ൽ ഖ​ലീ​ഫ എ​ൻ​ഡ്യൂ​റ​ൻ​സ് ചാ​മ്പ്യ​ൻ​ഷി​പ്, മ​ത്സ​ര​ത്തി​ന്റെ ആ​വേ​ശ​ത്തോ​ടൊ​പ്പം കു​തി​ര​യോ​ട്ട​ത്തി​ലെ ​​ലോ​ക ചാ​മ്പ്യ​ൻ കൂ​ടി​യാ​യ ശൈ​ഖ് നാ​സ​ർ ബി​ൻ ഹ​മ​ദ് അ​ൽ ഖ​ലീ​ഫ​യു​ടെ​യും കു​ടും​ബ​ത്തി​ന്റെ​യും സാ​ന്നി​ധ്യം​കൊ​ണ്ടു കൂ​ടി ശ്ര​ദ്ധേ​യ​മാ​യി​രു​ന്നു.

ചാ​മ്പ്യ​ൻ​ഷി​പ്പി​ന്റെ ഭാ​ഗ​മാ​യി ന​ട​ന്ന യ​ങ് റൈ​ഡേ​ഴ്സ് കു​തി​ര​യോ​ട്ട മ​ത്സ​ര​ത്തി​ൽ ശൈ​ഖ് നാ​സ​ർ ബി​ൻ ഹ​മ​ദ് അ​ൽ ഖ​ലീ​ഫ​യു​ടെ മ​ക്ക​ളാ​യ ശൈ​ഖ ഷീ​മ ബി​ൻ നാ​സ​ർ, ശൈ​ഖ് ഹ​മ​ദ് ബി​ൻ നാ​സ​ർ, ശൈ​ഖ് മു​ഹ​മ്മ​ദ് ബി​ൻ നാ​സ​ർ എ​ന്നി​വ​ർ പ​​ങ്കെ​ടു​ത്തി​രു​ന്നു. 60കി. ​മീ​റ്റ​ർ ഓ​ട്ട​ത്തി​ന്റെ വി​വി​ധ ഘ​ട്ട​ങ്ങ​ളി​ലു​ട​നീ​ളം മ​ക്ക​ൾ​ക്ക് പ്രോ​ത്സാ​ഹ​ന​വും മാ​ർ​ഗ​നി​ർ​ദേ​ശ​വും ന​ൽ​കി ശൈ​ഖ് നാ​സ​ർ ഒ​പ്പ​മു​ണ്ടാ​യി​രു​ന്നു. വ​ള​രെ​യ​ധി​കം പ​രി​ശീ​ല​നം ആ​വ​ശ്യ​മു​ള്ള കാ​യി​ക ഇ​ന​മാ​ണ് കു​തി​ര​യോ​ട്ടം. ക്ഷ​മാ​പൂ​ർ​വ​മാ​യ പ​രി​ശീ​ല​നം വ​ള​രെ​ക്കാ​ലം വേ​ണ്ടി​വ​രും. കു​തി​ര​യും റൈ​ഡ​റു​മാ​യു​ള്ള ബ​ന്ധ​മാ​ണ് മ​ത്സ​ര​ഫ​ലം നി​ർ​ണ​യി​ക്കു​ന്ന​തി​ൽ പ്ര​ധാ​ന ഘ​ട​കം. കു​തി​ര​യു​ടെ ആ​വ​ശ്യ​ങ്ങ​ൾ അ​റി​യ​ണ​മെ​ങ്കി​ൽ ആ​ഴ​ത്തി​ലു​ള്ള അ​റി​വ് വേ​ണം. പി​താ​വാ​യ ഹ​മ​ദ് രാ​ജാ​വ് ത​നി​ക്ക് ചെ​റു​പ്പ​ത്തി​ൽ കു​തി​ര​യെ സ​മ്മാ​നി​ച്ച​തു മു​ത​ൽ ചാ​മ്പ്യ​ൻ​പ​ട്ടം ത​​ന്റെ സ്വ​പ്ന​ത്തി​ലു​ണ്ടാ​യി​രു​ന്നെ​ന്ന് ശൈ​ഖ് നാ​സ​ർ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. ക​ഠി​ന​മാ​യ പ​രി​ശ്ര​മ​ത്തി​ലൂ​ടെ​യാ​ണ് അ​ദ്ദേ​ഹം ലോ​​കോ​ത്ത​ര റൈ​ഡ​റാ​യി മാ​റി​യ​ത്.

ഹ​മ​ദ് രാ​ജാ​വി​ന്റെ മാ​നു​ഷി​ക​പ്ര​വ​ർ​ത്ത​ന​ത്തി​നും യു​വ​ജ​ന കാ​ര്യ​ത്തി​നും പ്ര​തി​നി​ധി​യും ബ​ഹ്റൈ​ൻ റോ​യ​ൽ ഇ​ക്വ​സ്റ്റേ​റി​യ​ൻ ആ​ൻ​ഡ് എ​ൻ​ഡു​റ​ൻ​സ് ഫെ​ഡ​റേ​ഷ​ൻ ഓ​ണ​റ​റി പ്ര​സി​ഡ​ന്റു​കൂ​ടി​യാ​യ അ​ദ്ദേ​ഹം കാ​യി​ക​മേ​ഖ​ല​യു​ടെ വ​ള​ർ​ച്ച​യി​ൽ അ​തീ​വ താ​ൽ​പ​ര​നാ​ണ്. ജൂ​നി​യ​ർ എ​ൻ​ഡു​റ​ൻ​സ് റേ​സു​ക​ൾ ചെ​റു​പ്പ​ക്കാ​രാ​യ റൈ​ഡ​ർ​മാ​ർ​ക്ക് ലോ​ക ചാ​മ്പ്യ​ൻ​ഷി​പ്പു​ക​ളി​ൽ പ​​ങ്കെ​ടു​ക്കാ​നു​ള്ള പ​രി​ശീ​ല​ന​ക്ക​ള​രി​ക​ളാ​യി മാ​റു​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. കാ​യി​ക​ക്ഷ​മ​ത വ​ള​ർ​ത്താ​നും സ്​​പോ​ർ​ട്സ്മാ​ൻ സ്പി​രി​റ്റ് വ​ർ​ധി​പ്പി​ക്കാ​നും ഇ​ത്ത​രം മ​ൽ​സ​ര​ങ്ങ​ൾ പ്ര​യോ​ജ​ന​ക​ര​മാ​ണ്. ബ​ഹ്‌​റൈ​നി​ന്റെ ഭാ​വി വ​ള​ർ​ച്ച​യു​ടെ കേ​ന്ദ്ര​ങ്ങ​ളാ​യി മാ​റാ​ൻ അ​ദ്ദേ​ഹം കാ​യി​ക താ​ര​ങ്ങ​ളോ​ട് ആ​ഹ്വാ​നം​ചെ​യ്യു​ക​യും ചെ​യ്തു. മ​ത്സ​രം വി​ജ​യ​ക​ര​മാ​യി പൂ​ർ​ത്തി​യാ​ക്കി​യ കു​ട്ടി​ക​ളെ അ​ദ്ദേ​ഹം മു​ക്ത​ക​ണ്ഠം പ്ര​ശം​സി​ച്ചു. സു​പ്രീം കൗ​ൺ​സി​ൽ ഫോ​ർ യൂ​ത്ത് ആ​ൻ​ഡ് സ്‌​പോ​ർ​ട്‌​സ് ഫെ​സ്റ്റ് ഡെ​പ്യൂ​ട്ടി ചെ​യ​ർ​മാ​നും ജ​ന​റ​ൽ സ്‌​പോ​ർ​ട്‌​സ് അ​തോ​റി​റ്റി ചെ​യ​ർ​മാ​നും ബ​ഹ്‌​റൈ​ൻ ഒ​ളി​മ്പി​ക് ക​മ്മി​റ്റി പ്ര​സി​ഡ​ന്റു​മാ​യ ശൈ​ഖ് ഖാ​ലി​ദ് ബി​ൻ ഹ​മ​ദ് ആ​ൽ ഖ​ലീ​ഫ​യു​ടെ ര​ക്ഷാ​ക​ർ​തൃ​ത്വ​ത്തി​ലാ​ണ് ബ​ഹ്‌​റൈ​ൻ ഇ​ന്റ​ർ​നാ​ഷ​ന​ൽ എ​ൻ​ഡു​റ​ൻ​സ് വി​ല്ലേ​ജി​ൽ ചാ​മ്പ്യ​ൻ​ഷി​പ് ന​ട​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Sheikh Nasser and his children are excited for the Young Riders horse race.
Next Story