ശൈഖ് നാസിർ ബിൻ ഹമദ് ആൽ ഖലീഫയെ ഹമദ് രാജാവ് സ്വീകരിച്ചു
text_fieldsമനാമ: അബൂദബിയിൽ സമാപിച്ച അന്താരാഷ്ട്ര കുതിരപ്പന്തയ മത്സരത്തിൽ വിജയകിരീടം ചൂടി ബഹ്റൈനിൽ തിരിച്ചെത്തിയ ശൈഖ് നാസിർ ബിൻ ഹമദ് ആൽ ഖലീഫയെ രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫ സ്വീകരിച്ചു.
കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ, റോയൽ ഗാർഡ് കമാൻഡർ ശൈഖ് മുഹമ്മദ് ബിൻ ഈസ ആൽ ഖലീഫ, ശൈഖ് ഖാലിദ് ബിൻ ഹമദ് ആൽ ഖലീഫ, റോയൽ കോർട്ട് കാര്യ മന്ത്രി ശൈഖ് ഖാലിദ് ബിൻ അഹ്മദ് ആൽ ഖലീഫ എന്നിവരും സ്വീകരണത്തിൽ പങ്കെടുത്തു. പരിപാടി വിജയകരമായി സംഘടിപ്പിച്ച യു.എ.ഇ ഭരണാധികാരികൾക്ക് ഹമദ് രാജാവ് പ്രത്യേകം നന്ദി പ്രകാശിപ്പിച്ചു. തനിക്ക് ലഭിച്ച നേട്ടം ബഹ്റൈൻ ഭരണാധികാരികൾക്കും ജനതക്കും അവകാശപ്പെട്ടതാണെന്ന് ശൈഖ് നാസിർ ബിൻ ഹമദ് ആൽ ഖലീഫ വ്യക്തമാക്കി.
തന്നെ സ്വീകരിക്കാൻ സഖീറിലെ ശൈഖ് ഈസ എയർബേസിലെത്തിയ രാജാവിനും പ്രധാനമന്ത്രിക്കും അദ്ദേഹം നന്ദി പ്രകടിപ്പിക്കുകയും ചെയ്തു. കുതിരപ്പന്തയ മത്സര മേഖലയിൽ ബഹ്റൈന്റെ ഖ്യാതി അന്താരാഷ്ട്ര തലത്തിൽ ഉയരുന്നതിന് കാരണമായ അഭിമാനകരമായ നേട്ടമാണ് ശൈഖ് നാസിർ നേടിയതെന്നും ഭരണാധികാരികൾ പറഞ്ഞു.