Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ലോക ടൂറിസം ഓർഗനൈസേഷൻ സെക്രട്ടറി ജനറൽ സ്ഥാനത്തേക്ക് ശൈഖ മയയെ നിർദേശിച്ചു
text_fieldsbookmark_border
ശൈഖ മയ
മനാമ: ലോക ടൂറിസം ഓർഗനൈസേഷൻ സെക്രട്ടറി ജനറൽ സ്ഥാനത്തേക്ക് ബഹ്‌റൈൻ സാംസ്‌കാരിക പാരമ്പര്യ അതോറിറ്റി ചെയർപേഴ്‌സൻ ശൈഖ മയയെ ബഹ്‌റൈൻ നിർദേശിച്ചു.നാമനിർദേശം അംഗീകരിക്കപ്പെടുകയാണെങ്കിൽ സുസ്ഥിര ടൂറിസത്തിെൻറ വളർച്ചക്കും അഭിവൃദ്ധിക്കുമായി കൂടുതൽ പ്രവർത്തിക്കാൻ അവർക്ക് സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ടൂറിസം മേഖലയിലൂടെ വിവിധ രാജ്യങ്ങൾ തമ്മിലുള്ള ബന്ധവും ശക്തിപ്പെടുത്താൻ സാധിക്കും.
സാംസ്‌കാരിക ടൂറിസം രംഗത്ത് അവർ നൽകിയ സംഭാവനകളെ പരിഗണിച്ച് 2017ൽ ലോക ടൂറിസം ഓർഗനൈസേഷൻ പ്രത്യേക അംബാസഡർ പദവി നൽകി ആദരിച്ചിരുന്നു.ബഹ്‌റൈൻ പാരമ്പര്യ-സാംസ്‌കാരിക അതോറിറ്റിയുടെ വളർച്ചയിലും ലോക പൈതൃക പട്ടികയിലേക്ക് ബഹ്‌റൈനെ എത്തിക്കുന്നതിലും അവർ നൽകിയ സംഭാവനകൾ വലുതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

