സൗദിയിൽ നിന്നും ബഹ്റൈനിലേക്ക് 44.5 കിലോമീറ്റർ നീന്തി യുവാക്കൾക്ക് അഭിനന്ദനങ്ങളുമായി ശൈഖ് ഖാലിദ്
text_fieldsനീന്തൽ താരങ്ങൾ ശൈഖ് ഖാലിദിനൊപ്പം
മനാമ: സൗദി അറേബ്യയിലെ അൽ അസീസിയയിൽ നിന്ന് ബഹ്റൈനിലെ അൽ സല്ലാഖ് വരെ നീളുന്ന 44.5 കിലോമീറ്റർ ദൂരമുള്ള നീന്തൽ ചലഞ്ച് വിജയകരമായി പൂർത്തിയാക്കിയ ബഹ്റൈൻ നീന്തൽ ടീമിനെ സുപ്രീം കൗൺസിൽ ഫോർ യൂത്ത് ആൻഡ് സ്പോർട്സ് ഡെപ്യൂട്ടി ചെയർമാനും ബഹ്റൈൻ ഒളിമ്പിക് കമ്മിറ്റി പ്രസിഡന്റുമായ ശൈഖ് ഖാലിദ് ബിൻ ഹമദ് ആൽ ഖലീഫ സ്വീകരിച്ചു.
സൗദിയിലെ സൺസെറ്റ് ബീച്ച് റിസോർട്ടിൽ നിന്ന് ആരംഭിച്ച ഈ സാഹസിക യാത്ര ബഹ്റൈനിലെ അൽ സല്ലാഖിലാണ് അവസാനിച്ചത്.
നേട്ടം കൈവരിച്ച നീന്തൽ താരങ്ങളായ അബ്ദുള്ള അതിയ, ലൗയ് ബിൻ അബ്ദുൽവാഹിദ് ബിൻ അബ്ദുൽ അഹദ് എന്നിവരെ ശൈഖ് ഖാലിദ് പ്രത്യേകം അഭിനന്ദിച്ചു. 22 മണിക്കൂർ, രണ്ടു മിനിറ്റ്, 24 സെക്കൻഡ് കൊണ്ടാണ് ഇരുവരും 44.5 കിലോമീറ്റർ ദൂരം നീന്തിയെത്തിയത്.
യുവാക്കളുടെ ഉയർന്ന മനോവീര്യത്തെയും നിശ്ചയദാർഢ്യത്തെയും ശൈഖ് ഖാലിദ് പ്രശംസിച്ചു.
വെല്ലുവിളികളെ അതിജീവിക്കാനുള്ള ബഹ്റൈനി യുവാക്കളുടെ കഴിവിനും രാജ്യത്തെ അന്താരാഷ്ട്ര കായിക വേദികളിൽ അഭിമാനപൂർവം പ്രതിനിധീകരിക്കാനുള്ള അവരുടെ സമർപ്പണത്തിനും ഈ നേട്ടം ഒരു ഉത്തമ ഉദാഹരണമാണെന്നും അദ്ദേഹം പറഞ്ഞു. കായിക മേഖലയിൽ ബഹ്റൈൻ കൈവരിക്കുന്ന മികച്ച മുന്നേറ്റങ്ങളുടെ ഭാഗമായാണ് ഈ നേട്ടത്തെ രാജ്യം കാണുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

