Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ശൈഖ് ഖാലിദ് ബിൻ ഹമദ് ആൽ ഖലീഫയെ സുപ്രീം ഡിഫൻസ് കൗൺസിൽ അംഗമായി നിയമിച്ചു

text_fields
bookmark_border
ഉത്തരവ് പുറപ്പെടുവിച്ച് ഹമദ് രാജാവ്
ശൈഖ് ഖാലിദ് ബിൻ ഹമദ് ആൽ ഖലീഫയെ സുപ്രീം ഡിഫൻസ് കൗൺസിൽ അംഗമായി നിയമിച്ചു
cancel
camera_alt

ശൈഖ് ഖാലിദ് ബിൻ ഹമദ് ആൽ ഖലീഫ

മനാമ: ബഹ്‌റൈനിലെ പരമോന്നത പ്രതിരോധ സമിതിയായ സുപ്രീം ഡിഫൻസ് കൗൺസിലിലേക്ക് (എസ്.ഡി.സി) ബ്രിഗേഡിയർ ജനറൽ ശൈഖ് ഖാലിദ് ബിൻ ഹമദ് ആൽ ഖലീഫയെ നിയമിച്ചുകൊണ്ട് രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫ ഉത്തരവിട്ടു. 2026ലെ പത്താം നമ്പർ രാജകീയ ഉത്തരവ് പ്രകാരമാണ് ഈ നിയമനം.

രാജകീയ വിളംബരം പുറപ്പെടുവിച്ച നിമിഷം മുതൽ നിയമനം പ്രാബല്യത്തിൽ വന്നു. നിലവിൽ റോയൽ ഗാർഡിലെ സ്‌പെഷ്യൽ ഓപ്പറേഷൻസ് കമാൻഡറായി സേവനമനുഷ്ഠിക്കുകയാണ് ശൈഖ് ഖാലിദ്. രാജ്യത്തിന്റെ ദേശീയ സുരക്ഷ തന്ത്രങ്ങളും സൈനിക നയങ്ങളും രൂപീകരിക്കുന്നതിൽ നിർണായക പങ്കുവഹിക്കുന്ന സമിതിയാണ് സുപ്രീം ഡിഫൻസ് കൗൺസിൽ.

റോയൽ ഗാർഡ് ഓഫിസർ എന്ന നിലയിൽ സ്പെഷ്യൽ ഓപ്പറേഷൻസ് വിഭാഗത്തിൽ അദ്ദേഹം നൽകിയ മികച്ച നേതൃത്വത്തിനുള്ള അംഗീകാരമായാണ് ഈ പുതിയ ചുമതല. ബഹ്‌റൈന്റെ സൈനിക സന്നദ്ധത വർധിപ്പിക്കുന്നതിനും പ്രതിരോധ സംവിധാനങ്ങൾ ആധുനികീകരിക്കുന്നതിനും ശൈഖ് ഖാലിദിന്റെ സാന്നിധ്യം കരുത്തേകും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Sheikh Khalid bin Hamad Al Khalifa appointed as member of the Supreme Defence Council
Next Story