ലിയോ പതിനാലാമൻ മാർപാപ്പയുടെ സ്ഥാനാരോഹണ ചടങ്ങിൽ പങ്കെടുത്ത് ശൈഖ് ഈസ ബിൻ സൽമാൻ
text_fieldsവത്തിക്കാനിൽ നടന്ന ലിയോ പതിനാലാമൻ മാർപാപ്പയുടെ സ്ഥാനാരോഹണ ചടങ്ങിൽപങ്കെടുക്കാനെത്തിയ ശൈഖ് ഈസ ബിൻ സൽമാൻ
മനാമ: ലിയോ പതിനാലാമൻ മാർപാപ്പയുടെ സ്ഥാനാരോഹണ ചടങ്ങിൽ പങ്കെടുത്ത് ശൈഖ് ഈസ ബിൻ സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ.
വത്തിക്കാൻ സിറ്റിയിലെ സെന്റ് പീറ്റേഴ്സ് സ്ക്വയറിൽ നടന്ന ചടങ്ങിൽ രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫയുടെ പ്രതിനിധിയായാണ് ശൈഖ് ഈസ അടങ്ങിയ സംഘം പങ്കെടുത്തത്.
മാർപാപ്പയുടെ സ്ഥാനാരോഹണത്തിന് ഹമദ് രാജാവിന്റെയും, കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയുടെയും അഭിനന്ദനങ്ങൾ ശൈഖ് ഖലീഫ അറിയിച്ചു. സകലമനുഷ്യരുടെയും നന്മക്കായി സഹവർത്തിത്വവും സഹകരണവും പ്രോത്സാഹിപ്പിക്കുന്നതിനുള്ള വത്തിക്കാന്റെ മാനുഷിക ദൗത്യം തുടരുന്നതിൽ പോപ് ലിയോക്ക് സാധിക്കട്ടേയെന്ന് ആശംസയും നേർന്നു.
വിവിധ മേഖലകളിലെ ബഹ്റൈനും വത്തിക്കാനും തമ്മിലുള്ള ദീർഘകാല ബന്ധവും സഹവർത്തിത്വം, കാരുണ്യം, സമാധാനം എന്നിവ പ്രോത്സാഹിപ്പിക്കാനുള്ള സംയുക്ത ശ്രമങ്ങളും ശൈഖ് ഈസ സ്ഥിരീകരിച്ചു. വത്തിക്കാനുമായുള്ള സഹകരണം ശക്തിപ്പെടുത്തേണ്ടതിന്റെ ആവശ്യകതയും പ്രതിബദ്ധതയും അദ്ദേഹം എടുത്തുപറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

