ശൈഖ് അലി ബിന്‍ ഖലീഫ ആല് ഖലീഫ ആരോഗ്യ മന്ത്രിയെ സ്വീകരിച്ചു
text_fieldsഉപപ്രധാനമന്ത്രി ശൈഖ് അലി ബിന്‍ ഖലീഫ ആല് ഖലീഫ ആരോഗ്യ മന്ത്രിയെയും സംഘത്തെയും സ്വീകരിക്കുന്നു
മനാമ: ഉപപ്രധാനമന്ത്രി ശൈഖ് അലി ബിന്‍ ഖലീഫ ആല് ഖലീഫ ആരോഗ്യമന്ത്രി ഫാഇഖ ബിന്ത് സഈദ് അസ്സാലിഹിനെയും സംഘത്തെയും സ്വീകരിച്ചു. മുന്‍ പ്രധാനമന്ത്രി പ്രിന്‍സ് ഖലീഫ ബിന്‍ സല്മാന് ആല് ഖലീഫയുടെ വേര്‍പാടില്‍ മുഴുവന്‍ ഡോക്ടര്‍മാരുടെയും ആരോഗ്യ പ്രവര്‍ത്തകരുടെയും അനുശോചന സന്ദേശമടങ്ങുന്ന ഗ്രന്ഥം ആരോഗ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള സംഘം അദ്ദേഹത്തിന് കൈമാറി.
രാജ്യത്തി െൻറ ആരോഗ്യമേഖലയുടെ ഉണര്‍വിനായി ഏറെ പ്രവര്‍ത്തിച്ച മഹാനായിരുന്നു പ്രിന്‍സ് ഖലീഫ ബിന്‍ സല്‍മാനെന്ന് ആരോഗ്യമന്ത്രി പറഞ്ഞു. അദ്ദേഹത്തി െൻറ നാമധേയത്തില്‍ ബഹ്റൈനിലെ മികച്ച ഡോക്ടര്‍മാര്‍ക്ക് അവാര്‍ഡ് നല്‍കാനുള്ള തീരുമാനം ഇതില്‍ സുപ്രധാനമാണ്. ജനങ്ങള്‍ക്ക് മികച്ച ആരോഗ്യസേവനം നല്‍കുന്നതിന് നിരന്തരമായ പ്രേരണയാണ് അദ്ദേഹം നല്‍കിയിരുന്നത്. അന്താരാഷ്ട്ര നിലവാരത്തില്‍ ചികിത്സ സൗകര്യം ഒരുക്കുന്നതിന് മുൻ പ്രധാനമന്ത്രി നടത്തിയ ശ്രമങ്ങളെയും ആരോഗ്യമന്ത്രി അനുസ്മരിച്ചു.

