മോൺട്രിയൽ പ്രോട്ടോകോൾ കമ്മിറ്റി ചെയർമാനായി ശൈഖ് അബ്ദുല്ല ബിൻ ഹമദ്
text_fieldsശൈഖ് അബ്ദുല്ല ബിൻ ഹമദ്
മനാമ: ഓസോൺ പാളികളെ നശിപ്പിക്കുന്ന പദാർഥങ്ങളെ നിയന്ത്രിക്കുന്നതിനുള്ള മോൺട്രിയൽ പ്രോട്ടോകോൾ എക്സിക്യൂട്ടിവ് കമ്മിറ്റി ചെയർമാൻ സ്ഥാനത്തേക്ക് ഹമദ് രാജാവിെൻറ പ്രതിനിധിയും പരിസ്ഥിതി കാര്യ സുപ്രീം കൗൺസിൽ ചെയർമാനുമായ ശൈഖ് അബ്ദുല്ല ബിൻ ഹമദ് ആൽ ഖലീഫ തിരഞ്ഞെടുക്കപ്പെട്ടു.
1987ൽ മോൺട്രിയൽ പ്രോട്ടോകോൾ അംഗീകരിക്കപ്പെട്ടശേഷം കമ്മിറ്റിയുടെ തലപ്പത്ത് ജി.സി.സി തലത്തിൽ ഇതാദ്യമായാണ് ബഹ്റൈന് ചെയർമാൻ സ്ഥാനം ലഭിക്കുന്നത്. 2022ൽ എക്സിക്യൂട്ടിവ് കമ്മിറ്റിയെ നയിക്കാനുള്ള ചുമതലയാണ് അദ്ദേഹത്തിന് ലഭിച്ചത്. പരിസ്ഥിതിസംരക്ഷണ മേഖലയിൽ ബഹ്റൈൻ നടത്തിയ മുന്നേറ്റത്തിെൻറ ഫലമാണ് സ്ഥാനലബ്ധിയെന്ന് കരുതുന്നതായി അദ്ദേഹം പറഞ്ഞു.
രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫ, കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ എന്നിവർക്ക് അദ്ദേഹം നന്ദി രേഖപ്പെടുത്തുകയും ചെയ്തു. കഴിഞ്ഞ 30 വർഷത്തിനിടയിൽ ഓസോൺ പാളിയുടെ സംരക്ഷണവുമായി ബന്ധപ്പെട്ട് 4.25 ബില്യൺ ഡോളറിെൻറ പദ്ധതികൾ 145 രാഷ്ട്രങ്ങളിലായി നടപ്പാക്കിയിട്ടുണ്ട്.
ഇതിൽ 3.84 ദശലക്ഷം ഡോളറിെൻറ 38 പദ്ധതികൾ ബഹ്റൈനിൽ നടപ്പാക്കാൻ സാധിച്ചതായി ശൈഖ് അബ്ദുല്ല വ്യക്തമാക്കി.
കാർബൺ ബഹിർഗമനം പരമാവധി ലഘൂകരിക്കുന്നതിന് വരും വർഷങ്ങളിൽ കൂടുതൽ പദ്ധതികൾ നടപ്പാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

